അഹമ്മദാബാദ്: ഇക്കഴിഞ്ഞ മാസത്തിലാണ് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തിയത്. വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആ നിയോഗം,ഒരു ബലിയാടാകുക… അതെ വഡോദരയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക. പാര്‍ട്ടി മധുസൂദനന് മിസ്ട്രി എന്ന 68 കാരനെ നിയോഗിച്ചിരിക്കുന്നത് മോദിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിക്കാനാണ്. തോല്‍വി ഉറപ്പാണ്, എങ്കിലും ഒരുകാര്യത്തില്‍ കക്ഷിക്കും അടരാടാന്‍ അയച്ചവര്‍ക്കും ആശ്വാസമുണ്ട്, രാജ്യസഭാ എം.പിസ്ഥാനം പോകില്ലല്ലോ…
പണ്ട് കുരുക്ഷേത്ര യുദ്ധത്തില്‍ പോരാടാനിറങ്ങരുതെന്ന് കരഞ്ഞു പറയാന്‍ എത്തിയ കുന്തിയോട് കര്ണ്ണന് ഒരുകാര്യം പറഞ്ഞു, ഞാന്‍ അര്‍ജുനനെ മാത്രമേ വധിക്കൂ, ഞങ്ങളില്ആരു മരിച്ചാലും അമ്മയ്ക്ക് അഞ്ചു മക്കളുടെ അമ്മയായി തന്നെ ഇരിക്കാം…..
മിസ്റ്റര്‍ മിസ്ട്രിക്കും ആശ്വാസം അതു തന്നെ. തോറ്റാലും രാജ്യസഭാ എം.പിയായി തുടരാം. അത് രാജിവച്ചിട്ട് ലോക്സഭയിലേക്ക് മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നെങ്കില്‍ സുരേഷ് ഗോപി സ്റ്റൈലില്‍ പോ പുല്ലേ… എന്നു പറഞ്ഞേനേ.
കേരളത്തിലെ കോണ്‍ഗ്രസില്‍ എന്തു പ്രശ്നമുണ്ടായാലുംപരിഹരിക്കാന് സോണിയ മാഡം നേരത്തെ അയച്ചിരുന്നത്, അഹമ്മദ് പട്ടേലിനെ( മുരളീധരെന്റ ഭാഷയില്‍ അലൂമിനിയം പട്ടേല്‍)യായിരുന്നു. ഇപ്പോള്‍ മിസ്റ്റര്‍ മിസ്ട്രിയാണ് ആ ജോലി സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്യുന്നത്.
99ല്‍ പാര്‍ട്ടിയില്‍ വന്നു, ക്രമേണ കോണ്‍ഗ്രസിെന്റ നേതൃത്വത്തില്‍ എത്തി. ഇപ്പോള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്. രണ്ടു വര്‍ഷം മുന്‍പ് കര്‍ണ്ണാടകത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചുവരവിന ്വഴിയൊരുക്കിയത്മിസ്ട്രിയാണെന്നാണ് പാര്ട്ടിക്കാര് പറയുന്നത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലേക്കുള്ള തന്ത്രം മെനഞ്ഞത് മിസ്ട്രിയാണത്രേ. യു.പി പിടിക്കാന്‍ പുള്ളിക്കാരെന്റതന്ത്രങ്ങള്ക്കൊന്നുംകഴിയില്ലെന്നും അതിനുള്ള ബുദ്ധിയൊന്നും കക്ഷിക്ക് ഇല്ലെന്നും പാര്ട്ടിക്കാര് തന്നെ തുറന്നു സമ്മതിക്കുന്നു. ഏതായാലും തന്ത്രങ്ങള്‍ പൊളിയുകയും വരുന്നതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഖ്യമൊന്നും കിട്ടാതെ വരികയും ചെയ്തതോടെ ക്ഷിയെ പിന്നീട് അവിടേക്ക് അടുപ്പിച്ചിട്ടില്ല. യു.പിയിലെ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
96ല്‍ ബി.ജെ.പിയില്‍ നിന്ന് ശങ്കര്‍ സിംഗ്വഗേലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പുറത്തു പോയിരുന്നു. അവര്‍ ഒരു പാര്‍ട്ടി തട്ടിക്കൂട്ടി, രാഷ്ട്രീയ ജനതാ പാര്‍ട്ടി. മിസ്ട്രി ആദ്യമെത്തിയത് ആ പാര്‍ട്ടിയിലായിരുന്നു. വഗേല മുഖ്യമന്ത്രിയായപ്പോള്‍ മിസ്ട്രി പാര്‍ട്ടി പ്രസിഡന്റായി. പിന്നെ വഗേലയ്ക്കൊപ്പം 99ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.2001ല്‍ സബര്‍കാന്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. 2004ലും ജയിച്ചു. 2009ല്‍ തോറ്റു.
അഹമ്മദാബാദിലെ അസാര്‍വയില്‍ 1945ല്‍ ജനനം. അഹമ്മദാബാദില്‍ കോളേജ്അധ്യാപകന്. പന്നെ അധ്യാപനം വിട്ടു. മിസ്ട്രിയുടെ വരവിലുമുണ്ട് ഒരു മിസ്ട്രി അഥവാ ദുരൂഹത. ആദ്യം പാര്‍ട്ടി തീരുമാനിച്ചത് നരേന്ദ്ര റാവത്തിനെയായിരുന്നു. മോദിയെ നേരിടാന്‍ പറ്റിയയാളാണ് റാവത്ത് എന്നാണ് പറഞ്ഞിരുന്നതും.എന്നാല്‍ പൊടുന്നനെ റാവത്തിനെ മാറ്റി മിസ്ട്രിയെ ആക്കുകയായിരുന്നു.കാരണം ദുരൂഹമാണ്. പേടിച്ച് മാറിയതാണോ മാറ്റിയതാണോയെന്നു പോലും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: