ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയല്ല വഞ്ചനാപത്രമാണെന്ന് ബിജെപി പ്രതികരിച്ചു. പത്തുകൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ നഗരങ്ങളില്‍ പോലും വൈദ്യുതി ഇല്ലാതായപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നല്കാന് കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ, ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ ആകമാനം അപമാനിച്ച പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്നും ബിജെപി ആരോപിച്ചു.
2004ല്‍ ബിജെപി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8ശതമാനത്തിനു മുകളിലായിരുന്നു. എന്നാല്‍ 2014ല്‍ വളര്‍ച്ചാ നിരക്ക് 4.6 ആയി കുറഞ്ഞു. പത്തുവര്‍ഷത്തിനിടെ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ ഒന്നേകാല്‍ കോടി മാത്രം. ശതകോടികളുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ് പട്ടികജാതിക്കാര്‍ക്കും ,വര്‍ഗ്ഗങ്ങള്‍ക്കും വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത് കേവലം ആയിരം രൂപയുടെ സ്കോളര്‍ഷിപ്പാണ്.
ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്ക് നേതൃത്വം നല്കിയ അശോക് ചവാന് ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനു പിന്നാലെ രാജ്യത്തുനിന്നും അഴിമതി തുടച്ചു നീക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് എങ്ങനെ സാധിക്കുന്നു. ആദര്‍ശ് അഴിമതിയാണ് കോണ്‍ഗ്രസിന്റെ ആദര്‍ശം. രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിജെപി വക്താവ് എം.ജെ അക്ബര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: