ചില്ലറക്കാരല്ല, അങ്ങ് തലസ്ഥാനത്തെ മാധ്യമ കേസരികള്‍. ഇന്ത്യയുടെ രാഷ്ട്രീയം മാറ്റിമറിക്കുകയും നേതാക്കളെ വാഴിക്കുകയും ഒക്കെ ചെയ്യുന്നത് തങ്ങളാണെന്ന് കരുതി നടക്കുന്ന കുണ്ടികുലുക്കി പക്ഷികള്‍. തലക്കനവും സര്വ്വജ്ഞാനികളാണെന്ന തോന്നലും ബുദ്ധി ജീവികളാണെന്ന ജാഡയും പിന്നെ അല്പം കമ്മ്യൂണിസ്റ്റ്,മാര്‍ക്സിസവും എല്ലാം കൊണ്ടാണ് ജെ.എന്‍.യു ഉല്പ്പന്നങ്ങളായവരടക്കമുള്ള പത്രപ്രവര്‍ത്തകര്‍ കഴിഞ്ഞു കൂടുന്നത്.
കുറച്ചു ദിവസമായി അവര്‍ക്ക് ആകെ നിരാശയാണ്,മടുപ്പാണ്,ഭീതിയാണ്. കാരണം പലതാണ്.
ഒന്ന് അവരുടെ തലതൊട്ടപ്പനും നേതാവും മാര്‍ഗദര്‍ശിയുമായ തരുണ്‍ തേജ്പാല്‍ അകത്താണ്. അതും ലൈംഗിക പീഡനക്കേസില്‍ പെട്ട്. സ്വന്തം മകളുടെ പ്രായമുള്ള, മകളുടെ കൂട്ടുകാരിയായ,സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കളുടെ ആപ്പീസിലും വീട്ടിലും പോകുന്ന വഴികളിലും എല്ലാം ഒളികാമറ നിരത്തി അവരെ കുടുക്കുന്ന തേജ്പാല്‍ ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പിക്കാരെ ഒന്നു തകര്‍ക്കാമായിരുന്നു. മോദിക്കെതിരെ ഒരു സ്റ്റിംഗ് ഓപ്പറേഷന് നടത്തമായിരുന്നു.അത്തരമൊരു വഴി അടഞ്ഞുകിടക്കുകയാണ്.
രണ്ട് തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചിന്തകനുമായ എം.ജെ അക്ബര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നു, മാത്രല്ല,അദ്ദേഹം പാര്‍ട്ടിയുടെ വക്താവുമായി. തലസ്ഥാനത്തെ സകലരും ബഹുമാനിക്കുന്ന, വ്യത്യസ്ഥമായ വ്യക്തിത്വത്തിന് ഉടമയായ, സമുന്നതനായ എം.ജെ അക്ബര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്,കാരാട്ടിെന്റ അനുയായികളായ, ജെ.എന്‍.യു പ്രൊഡക്ടുകളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്രയ്ക്കങ്ങ് സുഖിച്ചിട്ടില്ല.അവര്‍ അതിെന്റ അസ്വസ്ഥതയിലാണ്.പല മലയാളം മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല.
മൂന്ന് അങ്ങ് ഗുജറാത്തില്‍ നിന്ന് വന്ന മോദി രാജ്യമാകെ ഇളക്കി മറിക്കുന്നു, ഒരു ദല്‍ഹി പത്രക്കാരുടേയും സഹായമില്ലാതെ വാര്‍ത്ത സൃഷ്ടിക്കുന്നു, തരംഗമാകുന്നു. എവിടെ ചെന്നാലും ചര്‍ച്ച മോദിയെപ്പറ്റി.. നട്ടെല്ലുള്ള നേതാവിനെപ്പറ്റി. കരുത്തനായ ആ നേതാവു വന്നാല്‍ ശക്തമായ നടപടികള്‍ ഉറപ്പാണെന്ന് ജനങ്ങള്‍ തറപ്പിച്ചു പറയുന്നു. തങ്ങളെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന ഒരാളാവില്ല അടുത്ത പ്രധാനമന്ത്രിയെന്ന ഉറപ്പുള്ള തലസ്ഥാനത്തെ പത്രക്കാര് അസ്വസ്ഥരാണ്, ചെറിയ ഒരു ഭയവും..അതായത് മോദിഭയം.
ഇതിനുള്ള ആശ്വാസം അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആം ആദ്മിയില്‍,കേജ്രിവാളില്. കേജ്രിവാളിനെ അവര്‍ക്കറിയാം. പ്രസ്താവനകളുമായി പത്രമോഫീസുകള് കയറിയിറങ്ങിയ ഈ കക്ഷിയെ അവര്‍ക്കറിയാം. എന്തുണ്ടായാലും രോഷം കൊള്ളുകയും അവിടെച്ചെന്ന് ബഹളമുണ്ടാക്കുകയും ശബ്ദകോലഹലമുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയാണ് പ്രധാന പരിപാടി. കോണ്‍ഗ്രസിെന്റ അഴിമതി ചൂണ്ടിക്കാട്ടി അതിെന്റമറവില് പൊന്തിവന്ന പാര്‍ട്ടിയാണ് ആം ആദ്മി.ഭരിക്കാന്അവസരംകിട്ടിയിട്ടും ഒന്നും ചെയ്യാതെ കുറേവാഗ്ദാനങ്ങള് നല്കി ബഹളമുണ്ടാക്കി ഇറങ്ങിപ്പോയ പാര്‍ട്ടി. ചോദ്യങ്ങള്‍ ഉന്നയിക്കുകയല്ലാതെ ഒന്നിനും ഉത്തരം നല്‍കുന്നില്ല. കേജ്രിവാളിേന്റത് വെറും കാപട്യമാണെന്നും തട്ടിപ്പാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവര്‍ കക്ഷിയെ കൊണ്ടുനടക്കുന്നത്. മോദിക്ക് ഒരെതിരാളിയുണ്ടെന്ന് വരുത്തിത്തീര്ക്കണമല്ലോ.
രാഹുലിനോടോ സോണിയയോടോ ചോദ്യങ്ങളൊന്നും ചോദിക്കാത്ത കേജ്രിവാള് മുഖ്യഎതിരാളിയായികാണുന്നത് മോദിയെയാണ്. അതിനുമുണ്ട് കാരണങ്ങള്‍. ഒന്ന് ചുളുവില്‍ പ്രശസ്തി കിട്ടും, ഇങ്ങനെ മോദിക്കെതിരെ പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രംമതി. അതുവഴി പ്രചാരണമാകും, പാര്ട്ടിവളരും, മോദിയെ വെല്ലുവിളിക്കുന്നയാളെന്ന പേരില്‍ പണവും കിട്ടും. ( വെറുതേ വാചകമടിക്കുന്നതല്ല ശരിയായ വെല്ലുവിളി.) വാരാണസിയില്‍ മോദിക്ക് വലിയ വെല്ലുവിളിയാണ് കേജ്രിവാളെന്നാണ് ഇവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ചാനല്‍ അവതാരകരുടെ ബഹളം കാണുന്ന ഇങ്ങ് കേരളത്തില്‍ ഇരിക്കുന്നവര്‍ക്കും തോന്നും ഇത്ശരിയാണല്ലോയെന്ന്. സത്യമറിയാന്‍ വാരാണസി വരെ പോകണമെന്നുമാത്രം.
വാരാണസിയില്‍ മോദി കേജ്രിവാളിനോടു തോറ്റാല്‍ പിന്നെ പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്നുവരെ ചിലമലയാള ചാനലുകളില്‍ പെണ്സിങ്കങ്ങള് അടിച്ചുവിടുന്നത് ജനങ്ങള്‍ കേട്ടു. അല്പമെങ്കിലും രാഷ്ട്രീയ വിവരമുള്ളവരാണോ ഈ റിപ്പോര്‍ട്ടര്‍മാര്‍ എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: