ബോളിവുഡിലെ ഗ്ലാമര്‍ താരം രാഖി സാവന്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. സിനിമയിലല്ല യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍. മുംബൈ വടക്കു പടിഞ്ഞാറന്‍ മണ്ഡലത്തിലാണ് രാഖിയുടെ പോരാട്ടം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുരുദാസ് കാമത്ത്, ശിവസേനയുടെ ഗജാനനന്‍ കിര്‍ത്തികര്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ടിക്കറ്റില്‍ മത്സരിക്കുന്ന ബോളിവുഡ് നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കര്‍ എന്നിവര്‍ക്കെതിരെയാണ് രാഖിയുടെ ഒറ്റയാള്‍ പോരാട്ടം.
തനിക്കൊരവസരം തന്നാല്‍ എന്തുചെയ്യുമെന്ന് കാട്ടിത്തരാമെന്നാണ് രാഖി ഈ മണ്ഡലത്തിലെ വോട്ടര്‍മാരോട് പറഞ്ഞിരിക്കുന്നത്. ഈ മണ്ഡലത്തില്‍ തന്നെയാണ് ആം ആദ്മിയുടെ മായങ്ക് ഗാന്ധിയും മത്സരിക്കുന്നത്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ബിജെപി നേതാക്കളെ രാഖി സാവന്ത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിളിച്ചഭിനന്ദിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ശ്രീരാംപുരില്‍ മത്സരിക്കാന്‍ ബിജെപി രാഖിക്ക് ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് ബംഗാളി അറിയില്ല, ഹിന്ദിയും മറാഠിയും അറിയുന്നതിനാലാണ് മുംബൈയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു രാഖിയുടെ മറുപടി. സിനിമയില്‍ തിളക്കമുള്ള വേഷങ്ങളില്‍ രാഖിയെ കണ്ടിട്ടുള്ള ആരാധകര്‍ക്ക് ഇനി രാഷ്ട്രീയക്കാരിയായ രാഖിയെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: