മോദി വളരെ കഴിവുള്ള വ്യക്തിയാണെന്ന്് ഒ.വി. ഉഷ. അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ച് വരികയാണ്. നിരവധി പേരാണ് മോദിയെ ആരാധനയോടെയും പ്രതീക്ഷയോടെയും ഉറ്റുനോക്കുന്നത്. ആശയപരമായി യോജിപ്പില്ലെങ്കിലും കഴിവുള്ള വ്യക്തി എന്ന നിലയില്‍ അംഗീകരിക്കുന്നു.
പ്രായോഗിക തലത്തില്‍ ഹിന്ദുത്വം എന്നാല്‍ മതമാണെന്ന കാഴ്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. അതൊരു സംസ്കാരമായി കാണുന്ന അവസ്ഥയല്ല ഇന്നുള്ളത്. മതം എന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. സനാതന മൂല്യത്തിലും ധര്‍മത്തിലും വിശ്വസിക്കുന്നതായും ഒ.വി. ഉഷ പറഞ്ഞു.
പ്രധാനമന്ത്രിയായി ആര് അധികാരത്തിലെത്തിയാലും അദ്ദേഹം ആ പാര്‍ട്ടിയുടെയല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനങ്ങള്‍ ഇഷ്ടപ്പെടുന്നയാളാവണം അദ്ദേഹം. വളരെ സങ്കീര്‍ണമായ പല മാറ്റങ്ങളുമാണ് ഇന്ന് രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്നത്. മോദിജി വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയാണ്. ജനങ്ങളുമായുള്ള സംവാദശൈലി തുടങ്ങി ഒട്ടേറെ പോസിറ്റീവ് കാര്യങ്ങള്‍ അദ്ദേഹത്തിനുണ്ട്. എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഭാരതീയതയാണ് തന്റെ മനസ്സിലുള്ളതെന്നും ഒ.വി. ഉഷ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: