മിര്‍പൂര്‍: ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കപില്‍ദേവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തുമെന്നും പാര്‍ട്ടിയില്‍ ചേരുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് കപില്‍ ദേവ് നിഷേധിച്ചത്.
താന്‍ ആം ആദ്മിയില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരത്തിലൊരു തെരഞ്ഞെടുപ്പ് ഒരിക്കലും സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നതായുള്ള അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. തന്നോടൊപ്പം അമിര്ഖാനും ആംആദ്മിയില്‍ ചേരുമെന്ന് വിവിധ വെബ് സൈറ്റുകളില്‍ വന്ന പ്രചാരണത്തെപ്പറ്റി അമീര്‍ ഖാന് നേരത്തെ നിഷേധിച്ചിരുന്നതായി കപില്‍ ദേവ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ തനിക്ക് ആഗ്രഹങ്ങളില്ല ന്നതാണ് സത്യം. രാജ്യത്തെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ്. നല്ലവരായ ജനങ്ങളെ പിന്തുണക്കുകയാണ് തന്റെ കടമയെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ബഹുമാനിക്കുന്നില്ലെന്നും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നല്ല ആളുകളെ പിന്തുണക്കുകയാണ് താന്‍ ചെയ്യുന്നതെന്നും കപില്‍ ദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: