സവായ് മധോപൂര്‍ ലോക്സഭാമണ്ഡലം ഇത്തവണ സഹോദരങ്ങള്‍ തമ്മിലുള്ള മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ്മണ്ഡലം.
കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായ നമോ നാരായണ്‍ മീണയ്ക്കെതിരെയാണ് സഹോദരന് ഹരീഷ് ചന്ദ്ര മീണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിെന്റ ഭരണകാലത്ത് മാര്‍ച്ച് 2009 മുതല്‍ നവംബര്‍ 2013 വരെ ഡിജിപിയായിരുന്നു ഹരീഷ് ചന്ദ്ര മീണ. വിരമിച്ചതിനുശേഷമാണ് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
മത്സരം പാര്‍ട്ടികള്‍ തമ്മില്‍ മാത്രമാണെന്നും തങ്ങള്‍ തമ്മിലല്ലെന്നും ആരാണു മികച്ച പ്രവര്‍ത്തകനെന്നു ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും നമോ നാരായണ്‍ മീണ പറയുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കുടുംബത്തിലോ സമൂഹത്തിലോ യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്നും മീണ പറയുന്നത്.
എന്നാല്‍ മധോപൂരിലെ ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ക്ക് അനുസൃതമായാണ് വോട്ടുചെയ്യുന്നതെന്നാണ് മീണ അഭിപ്രായപ്പെടുന്നത്. ടോങ്ക് സവായ് മധോപുരില്‍ നിന്നുമാണ് നമോ നാരായണ്‍ മീണ കഴിഞ്ഞ തവണ ലോക്സഭയില്‍ എത്തിയത.് ഇത്തവണ മുന്‍ ക്രിക്കത്താരം മുഹമ്മദ് അസറുദ്ദീനാണ് ഈ സീറ്റില്‍ മത്സരിക്കുന്നത്. 1969 ലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മീണ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്ക് പദവി വരെ വഹിച്ചിട്ടുള്ള വ്യക്തിയാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുജ്ജാര്‍ നേതാവ് കിരോരി സിംങ്ങ് ബെന്സാലയെ വെറും 371 വോട്ടുകള്‍ക്കാണ് തോല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: