ഇറ്റാനഗര്‍: തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അനുകൂല റിപ്പോര്‍ട്ടുകള്‍ നല്‍കാനായി പത്രപ്രവര്‍ത്തകരെ പണം നല്കി സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് അരുണാചല്‍ പ്രദേശിലെ മാധ്യമങ്ങള്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ചീഫ് ഇലക്ഷന് കമ്മീഷണര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു. അരുണാചല്‍പ്രദേശ് പ്രസ്ക്ലബ്ബും വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയനും കോണ്‍ ഗ്രസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇറ്റാനഗറിലെ രാജീവ് ഗാന്ധി ഭവനില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാര്‍ ഒരു കവര്‍ നല്കി. തുറന്നു നോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍. ഉടന്‍ തന്നെ പത്രപ്രവര്‍ത്തകര്‍ പണം അടങ്ങിയ കവര്‍ തിരികെ നല്കി. സംഭവത്തെപ്പറ്റി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് മുകുത് മിതിക്കിനോടും മുഖ്യമന്ത്രി നബാം തുകിയോടും പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: