ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ സാബിര്‍ അലിയുടെ അംഗത്വം പാര്‍ട്ടി റദ്ദാക്കി.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ അംഗത്വം മരവിപ്പിക്കണമെന്ന് സാബിര്‍ അലി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് എംപിയുടെ അംഗത്വം റദ്ദാക്കുന്നതിനായി അറിയിച്ചത്. പാര്‍ട്ടിയുടെ ആഭ്യന്തരതലത്തില്‍ നടത്തേണ്ട ചര്‍ച്ചകളില്‍ പരസ്യ അഭിപ്രായപ്രകടനങ്ങള്‍ നേതാക്കള്‍ നടത്തരുതെന്നും ബിജെപി പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: