ജയ്പൂര്‍: രാജസ്ഥാനിലെ 1,625 പോളിങ്ങ് സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. സംസ്ഥാനത്തെ 33 ജില്ലകളില്‍ 32എണ്ണത്തിലെ ബൂത്തുകളിലും ക്യാമറകള്‍ സ്ഥാപിക്കും. ഈ ദൃശ്യങ്ങള്‍ തികച്ചും സുതാര്യമായിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന എല്ലാ പൊതു ജനങ്ങള്‍ക്കും ദൃശ്യം കാണാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ രേഖ ഗുപ്ത പറഞ്ഞു.
ഏപ്രില്‍ 17നും 24 നും നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രശ്നബാധിതമായ 1,625 ബൂത്തുകളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക. തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോള്‍ എല്ലാ ക്യാമറകളും തെരഞ്ഞെടുപ്പ് വിഭാഗം നിരീക്ഷിച്ചുകൊണ്ടിരിക്കും. അതത് ജില്ലാ തെരഞ്ഞെടുപ്പ് കമ്മിഷനുമായി തെരഞ്ഞെടുപ്പ് ദിവസം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ടു കൊണ്ടിരിക്കുമെന്ന് ഗുപ്ത അറിയിച്ചു. സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 1300 പോളിങ്ങ് സ്റ്റേഷനുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പൊതു ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കിയിരുന്നു. 25 ലോക്സഭാ മണ്ഡലങ്ങള്‍ സംസ്ഥാനത്ത് 47,948 പോളിങ്ങ് സ്റ്റേഷനുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: