തെരഞ്ഞെടുപ്പ് അടുത്തതോടെ തമാശകള്‍ ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും ഒഴുകിപ്പരക്കുകയാണ്. ചിലവ തലയറഞ്ഞ് ചിരിക്കണ്ടേ വെറും തമാശകള്‍,ചിലവ തമാശെങ്കിലും ഗൗരവകരമായ ചിന്തയ്ക്ക് വിഷയമാകേണ്ടവ….
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുക്കുകുത്തി വീണ എന്‍. ശ്രീനിവാസനെ പറ്റിയുള്ള ഒരു തമാശ ഗൗരവകരമാണ്, നമ്മുടെ തെഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ ഇടയുള്ളതുമാണ്.
അഴിമതി വ്യവസായമാക്കി മാറ്റിയ കക്ഷിയാണ് ശ്രീനിവാസന്. ക്രമക്കേടിന് രാജ്യത്തെ പരമോന്നത നീതി പീഠം പിടിച്ചു പുറത്താക്കിയ കക്ഷിയെ ജനം എങ്ങനെ കളിയാക്കുന്നുവെന്ങ്കാണുക…
കളിയിലെകളിക്കു പുറത്താക്കപ്പെട്ട ശ്രീനിവാസന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കലക്കുമെന്നാണ് ഒരഭിപ്രായം.
ഇന്ത്യന്‍ സിമന്റ്സ് മുന്നേറ്റ കഴകം
കക്ഷി ഇതിന് മുന്നോടിയായി ഒരു പാര്‍ട്ടി തട്ടിക്കൂട്ടണം. പാര്‍ട്ടിക്ക് ഐസിഎംകെ(ഇന്ത്യന്‍ സിമന്റ്സ് മുന്നേറ്റ കഴകം) എന്ന പേരിടണം. ചെന്നെയിലെ സൈദപ്പെട്ടി മണ്ഡലത്തില്‍ നിന്നും ശ്രീനി ജനവിധി തേടണം..അങ്ങനെ ചെയ്താല്‍ 272 എന്ന മാജിക് സംഖ്യ കടക്കാന്‍ ശ്രീനിക്കു സാധിക്കുമെന്ന് ബിസിസിഐ അവതാരിക പറയുന്നു. അടുത്ത സര്‍ക്കാര്‍ തന്റെ നിയന്ത്രണത്തിലാകുമെന്ന് ശ്രീനി പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു!!!
വോട്ടില്ലെങ്കില്‍ ക്രിക്കറ്റ്നിര്ത്തും
തനിക്ക് വോട്ടു നല്‍കൂ, അല്ലെങ്കില്‍ താന്‍ ക്രിക്കറ്റ് തന്നെ ഇന്ത്യയില്‍ നിര്‍ത്തലാക്കും എന്നതായിരിക്കുമത്രേ പ്രകടന പത്രിക.
ക്രിക്കറ്റ് ബോര്‍ഡിലുള്ള എല്ലാ അംഗങ്ങള്‍ക്കും ഐസിഎംകെ ടിക്കറ്റ് നല്‍കും. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് മത്സരിക്കാം. അരവിന്ദ് കേജ്രിവാള് വാരണാസിയില്‍ നിന്ന് പിന്മാറി പകരം ശ്രീനി മത്സരിക്കുന്ന മണ്ഡലമായ സൈദപെപ്പട്ടിയില് മത്സരിക്കും…തമാശയെങ്കിലും കൊള്ളാമല്ലേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: