ന്യൂദല്‍ഹി: ബീഹാറിലും മഹാരാഷ്ട്രയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍മുന്നേറ്റമെന്ന് എ.ബി.പി ന്യൂസിനു വേണ്ടി എസി നീല്‍സണ്‍ നടത്തിയ പോള്‍ സര്‍വ്വേ. ബംഗാളില്‍ മമതയുടെ തൃണമൂല്‍ കുതിച്ചുകയറുമെന്ന് പ്രവചിക്കുന്ന സര്‍വ്വേയില്‍ യുപിഎയും നിതീഷ്കുമാറും പച്ചതൊടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്ര
ബിജെപി-ശിവസേന സഖ്യം 48 സീറ്റുകളില്‍ 31 എണ്ണവും നേടും. അവയില്‍ ബിജെപി പത്തൊന്‍പതും ശിവസേന പന്ത്രണ്ടും. യുപിഎയ്ക്ക് പതിമൂന്നു സീറ്റുകള്‍ കിട്ടും. അവയില്‍ കോണ്ഗ്രസിന്എട്ടും എന്‍സിപിക്ക് അഞ്ചും.ആംആദ്മി രണ്ടു സീറ്റും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരു സീറ്റും മറ്റുള്ളവര്‍ മൂന്നു സീറ്റുകളും നേടും.
ബീഹാര്‍
ബീഹാറില്‍ ബിജെപി-എല്ജെപിസഖ്യം നാല്പതു സീറ്റുകളില്‍ 21 സീറ്റുകളും നേടും. കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന് പന്ത്രണ്ടു സീറ്റുകളാണ്പ്രവചിക്കുന്നത്.
നിതീഷിെന്റ ജനതാദളിന് വെറും ആറു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റാണ്പ്രവചനം. ബംഗാളില്‍ മമതയുടെ തൃണമൂല്‍ 28 സീറ്റുകള്‍ നേടും. ഇടതു പക്ഷത്തിന്വെറും പത്തു സീറ്റുകളേ കിട്ടൂ. കോണ്‍ഗ്രസിന് മൂന്നും ബിജെപിക്ക് ഒരു സീറ്റുമാണ് കിട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: