അലഹബാദ്: ആം ആദ്മി ദേശീയ വക്താവ് സഞ്ജയ് സിംഗിെന്റ വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു വനിതാ നേതാക്കളുടെ ബഹളം. ആരുമറിയാത്തവരെ സ്ഥാനാര്‍ഥികളാക്കിയ കേജ്രിവാള് ആര്എസ്എസിെന്റ ചാരനാണെന്നും വനിതാ നേതാക്കളായ ശ്രദ്ധ, നാസ്ഫാത്തിമ ഖാന് എന്നിവര്‍ ആരോപിച്ചു.
പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്ക് ശരിയായ പ്രാതിനിധ്യം നല്‍കിയില്ല, നല്ല പ്രവര്‍ത്തകരും വോളന്റിയര്‍മാരും ഉണ്ടെങ്കിലും ആരുമറിയാത്തവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്. പാര്ട്ടികണ്വീനറും ദല്ഹിമുന്മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ആര്‍എസ് എസ്ചാരനാണ്. നാസ്ഫാത്തിമ ഖാന് സഞ്ജയ് സിംഗിെന്റ വാര്‍ത്താ സമ്മേളനത്തില്‍ കടന്നെത്തി ആരോപിച്ചു.ശ്രദ്ധയും ഇതേ ആരോപണം ഉന്നയിച്ചു. ഇതോടെ രോഷാകുലരായ അംഗങ്ങളും നേതാക്കളും ചാടി വീണ് ഇരുവരെയും അടിച്ചവശരാക്കി. തുടര്‍ന്ന് വലിച്ചു പുറത്താക്കി.
സ്ഥാനാര്‍ഥിത്വം നല്‍കാമെന്നു പറഞ്ഞ് തന്നില്‍ നിന്ന് മൂന്നുലക്ഷം വാങ്ങിയെന്നും ഒടുവില്‍തന്നെ വഞ്ചിച്ചെന്നും ആരോപണമുന്നയിച്ച് ആസാദ് ഖാന്എന്നയാളും ഈസമയത്ത് കടന്നെത്തി. ഒടുവില്‍ മോദിക്കെതിരെ നാലുവാക്കു പറഞ്ഞ്, വാരാണസിയില്‍ കേജ്രിവാള് വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്നു പറഞ്ഞ് സഞ്ജയ്സിംഗ് തടി തപ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: