ന്യൂദല്‍ഹി: അച്ചടക്ക ലംഘനം വീണ്ടും ആവര്‍ത്തിച്ച ജസ്വന്ത് സിങ്ങിനെ ബിജെപിയില്‍ നിന്നും രണ്ടാമതു തവണ പുറത്താക്കി ശക്തമായ നടപടിയുമായി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കേണ്ടെന്ന പാര്‍ട്ടി നിലപാടിനെ എതിര്‍ത്ത് രാജസ്ഥാനിലെ ബാര്‍മറില്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് നടപടിക്ക് കാരണമായത്.
പാക്കിസ്ഥാന് രാഷ്ട്രത്തലവന് മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ 2009ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ജശ്വന്ത് സിങ്ങിനെ മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് തിരിച്ചെടുത്തിരുന്നു.
പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതെ മത്സര രംഗത്ത് ജശ്വന്ത് സിങ് തുടരുകയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പ്രസ്താവനയില്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി അടക്കം ആവശ്യപ്പെട്ടിട്ടും പത്രിക പിന്‍വലിക്കാന്‍ ജശ്വന്ത് സിങ് തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: