റാഞ്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് കണക്കെടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടികളുടെ ബദല്‍ തന്ത്രങ്ങള്‍ ഫലിക്കുന്നു. എന്നാല്‍ രസകരമെന്ന് പറയാം, തമ്മില്‍ പോരടിക്കുന്ന പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മത്സരിക്കാന്‍ ഒരേ തന്ത്രങ്ങള്‍ തന്നെ. കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് വേണം പറയാന്‍.
നോട്ടീസടിച്ചാല് മുതല്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് കൊടുക്കണം. പക്ഷേ ഒരു പാര്‍ട്ടി പ്രവര്‍ത്തകര്‍ അയാളുടെ റിപ്പോര്‍ട്ടിലെ എഴുത്തിലൂടെ പാര്‍ട്ടിക്കു വോട്ടു ചോദിച്ചാല്‍ ആരുടെ ചെലവില്‍ വരും. ടീ ഷര്‍ട്ടില്‍, തൊപ്പിയില്‍, സാരിയില്‍, ബാഗില്‍, കുടയില്‍ എല്ലാം പരസ്യ വാചകങ്ങള്‍ എഴുതി പ്രചാരണം നടത്തുകയാണിവിടെ പാര്‍ട്ടികള്‍. സ്ത്രീകള്‍ ബിജെപി പ്രചാരണത്തിന് സാരിയില്‍ എന്‍ഡിഎക്ക് 272 പ്ലസ് എന്ന് പ്രചാരണ വാക്യം എഴുതുന്നു. ചിലര്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ ഇത്തവണ മോദിക്ക്, മോദി പ്രധാനമന്ത്രിയാകട്ടെ എന്ന് എഴുതിരിക്കുന്നു. കൈത്തണ്ടയിലെ ബാര്‍ഡിലും ഉടുപ്പിലും ബ്ലൗസിലും മറ്റും കുത്തിയിരിക്കുന്ന ബാഡ്ജിലും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ വാക്യങ്ങളാണ്.
കോണ്‍ഗ്രസ് അവരുടെ പാര്‍ട്ടി ചിഹ്നവും രാഹുല്‍ പ്രശംസയും ആര്‍ഐടി, ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങിയവയെ സംബന്ധിച്ച വാക്യങ്ങളും എഴുതി പ്രദര്‍ശിപ്പിക്കുന്നു.
പാര്‍ട്ടി സംഘടിതമായി വിതരണം ചെയ്യുന്ന പ്രചാരണ സാമഗ്രികളും അനുഭാവികള്‍ സ്വയം വാങ്ങിയുപയോഗിക്കുന്നവയും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് പ്രദീപ് സിന്‍ഹ പറഞ്ഞു. ഇവ കൂടാതെ പാര്‍ട്ടിക്കൊടി വച്ച് വാഹനങ്ങള്‍ ഓടിക്കുന്നതും ഓഡിയോ കാസറ്റുകളും മറ്റു പാര്‍ട്ടി പ്രചാരണ പരിപാടികളുമുണ്ടെന്ന് കോണ്‍ഗ്രസ് പ്രദേശ് ജനറല്‍ സെക്രട്ടറി അലോക് ദുബെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: