ഘാസിയാബാദ്: യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് ചെരുപ്പേറ്. യുപി-ദല്‍ഹി അതിര്‍ത്തിയായ ഘാസിയാബാദില്‍ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണു സംഭവം. കവിനഗറിലെ രാംലീലാ ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ അഖിലേഷ് പ്രസംഗിക്കാനെഴുന്നേറ്റപ്പോര് 25 കാരനായ യുവാവ് കാലില്‍നിന്ന് ചെരിപ്പൂരി മുഖ്യമന്ത്രിയുടെ നേരേ എറിയുകയായിരുന്നു.
ചെരിപ്പ് മുഖ്യമന്ത്രിയുടെ വേദിക്കരികില്‍ വീണു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അപ്പോള്‍ത്തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തു. തന്റെ പാര്‍പ്പിട ഭൂമി സര്‍ക്കാര്‍ തട്ടിയെടുത്തെന്നും ഇതിനെതിരേ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും യുവാവ് വിളിച്ചു പറയുന്നുണ്ടായിരുന്നു. യുപിയില്‍ വ്യാപകമായി മുലായം സിംഗിനും അഖിലേഷിനും സമാജ്വാദി പാര്‍ട്ടിക്കും എതിരായ ജന വികാരം ശക്തിപ്പെടുന്നതിന്റെ വിവിധ സൂചനകളിലൊന്നാണ് ഇതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: