ജയ്പൂര്‍: രാജസ്ഥാനിലെ ചിത്രം ഏറെക്കുറെ വ്യക്തമായി. 25 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തില്‍ 20 സീറ്റിലെ ചിത്രമാണ് വ്യക്തമായത്. അവസാന നിമിഷം 46 പേര് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് 239 പേരായി. ഏപ്രില്‍ 17 ന് ഒന്നാംഘട്ടത്തില്‍ 20 സീറ്റിലും ഏപ്രില്‍ 24 ന് രണ്ടാംഘട്ടത്തില്‍ 5 സീറ്റിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഒന്നാംഘട്ടത്തില്‍ രാജസ്ഥാനില്‍ നിന്നും 239 സ്ഥാനാര്‍ത്ഥികളായിരിക്കും ജനവിധി തേടുക.
സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള നിയോജക മണ്ഡലമാണ് ശ്രീഗംഗാനഗര്‍. ഇവിടെ 17 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരക്കാനായി രംഗത്തുള്ളത്. ഏറ്റവും കുറച്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലമാണ് ജലാവാര്‍-ബരന്‍. ഇവിടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക്നേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാനും.
ആദ്യമായി സംസ്ഥാനത്ത് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് 18 സ്ഥാനാര്‍ത്ഥികളുണ്ട്. ബിഎസ്പി ഉള്‍പ്പെടെ സംസ്ഥാനത്ത് അത്ര സ്വാധീനമില്ലാത്ത പാര്‍ട്ടികളും ഏതാനും സീറ്റുകളില്‍ ജനവിധി തേടുന്നു. സംസ്ഥാനത്ത് 20 സീറ്റ് നേടി 2009 തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പെയിലറ്റ് പറയുന്നു. സംസ്ഥാനത്ത് നിറഞ്ഞ ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും തനിക്ക് അതിലേറെ ആത്മവിശ്വാസമുണ്ടെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണവും അഴിമതിയും കൊണ്ട് ജനം പൊറുതിമുട്ടിയെന്നും അതിനാല്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇത്തവണ 25 ലോക്സഭാ സീറ്റിലും ബിജെപി ജയിക്കുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അശോക് പര്‍നാമി അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ രണ്ട് പ്രബലരായ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരിച്ച് ആം ആദ്മിക്ക് ഏതെങ്കിലും മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചാല്‍ പോലും പാര്‍ട്ടിക്ക് അത് നേട്ടമായി അവകാശപ്പെടാം.
2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി ഭരണം വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസത്തിനു ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും അതേ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് ബിജെപി ക്യാമ്പുകള്‍ മനസ്സിലാക്കിത്തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: