ലക്നൗ: സഹരണ്‍പൂരിലെ വിവാദ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദ് സ്വയം താനൊരു ക്രിമിനലാണെന്നു സമ്മതിച്ചിട്ടുള്ളതാണ്.
നാമനിര്‍ദ്ദേശപത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ തനിക്കെതിരേ അഞ്ചു പ്രമുഖ കേസുകള്‍ ഉള്ളതായി മസൂദ് വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ചതി (സെക്ഷന്‍ 420) വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 467) വിശ്വാസവഞ്ചന (സെക്ഷന്‍ 468) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം മനപ്പൂര്‍വ്വം തടസ്സപ്പെടുത്തല്‍ (സെക്ഷന്‍ 332) കരുതികൂട്ടി രാജ്യത്തെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ വിവാദ പ്രസംഗം നടത്തല്‍ (സെക്ഷന്‍ 504) ഭീതി സൃഷ്ടിക്കല്‍ (സെക്ഷന്‍ 506) എന്നീ കേസുകളാണ് നിലവിലുള്ളതെന്ന് സത്യവാങ്മൂലത്തില്‍ മസൂദ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതു പ്രകാരം ഷഹരണ്‍പൂര്‍ കോടതിയില്‍ നാലും കേസുകളും ലക്നൗ കോടതിയില്‍ ഒരു കേസുമാണുള്ളത്. മസൂദ് പണ്ടു മുതലേ ഇത്തരം നിയമ ലംഘനങ്ങളില്‍ പങ്കാളിയാണെന്നതിനു തെളിവാണ് കേസുകളുടെ പഴക്കം കാണിക്കുന്നത്. 2007-2013 വര്‍ഷങ്ങളിലാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രീഡിഗ്രീ വിദ്യാഭ്യസ യോഗ്യതയുള്ള മസൂദിന്റെ ആസ്തി 2.14 കോടിയും ഭാര്യ സൈമ മസൂദിന്റെ ആസ്തി 80 ലക്ഷവുമാണ്. അതേസമയം പ്രതിവര്‍ഷം 4.45 ലക്ഷമാണ് തന്റെ വരുമാനമെന്ന് ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖയില്‍ പറയുന്നു. പക്ഷേ, 2007-2008 വര്‍ഷം മുതല്‍ നികുതി അടച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നത്.
നരേന്ദ്ര മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ മസൂദ് ഇപ്പോള്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: