ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് പതക് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ പദവും പാര്‍ട്ടിയുമായുള്ള ബന്ധവും സഞ്ജയ് ഉപേക്ഷിച്ചത്.
മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. രാജേന്ദ്ര സിംഗ് ഗെലോട്ട് എന്ന കോണ്‍ഗ്രസ് നേതാവും ഈ അവസരത്തില്‍ ബിജെപി അംഗത്വമെടുത്തു.
ഹിന്ദു കലണ്ടര്‍ പ്രകാരം ഇന്ന് വിശിഷ്ട ദിനമാണ്. ഈ അവസരത്തില്‍ സഞ്ജയിന്റെ വരവ് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കും. സഞ്ജയിന്റെ അഭിമാനം പാര്‍ട്ടി സംരക്ഷിക്കും, ചൗഹാന് പറഞ്ഞു. കാന്തി ജില്ലയിലെ വിജയ്രഗോര്ഗ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന സഞ്ജയും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു. ഗാന്ധിയും നെഹ്രുവുമൊക്ക പ്രവര്‍ത്തിച്ച കോണ്‍ഗ്രസല്ല ഇപ്പോഴത്തേതെന്നായിരു സഞ്ജയിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: