ന്യൂദല്‍ഹി : തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്ദ്ധന്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇത്തവണ മാധ്യമങ്ങളില്‍ നിന്ന് നിരവധി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതിനകം 20 മാധ്യമപ്രവര്‍ത്തകരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
മിക്ക മാധ്യമ പ്രവര്‍ത്തകരും ആം ആദ്മി സ്ഥാനാര്‍ഥികളാണ്. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഇവരുടെകണക്കുകൂട്ടല്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണെന്നാണ് മാധ്യമ നിരൂപകനായ രാജീവ് കൗശിക് പറയുന്നത്. രാജ്യത്തെ നയിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രഷ്ട്രീയപ്രവര്ത്തകരേക്കാള് ഒരു പിടി മുന്നില്‍ നിന്നുകൊണ്ട് രാജ്യത്തെ സേവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. മിക്ക മാധ്യമപ്രവര്‍ത്തകന്റെയും ഉള്ളില്‍ പകുതി രാഷ്ട്രീയക്കാരന് ഒളിഞ്ഞിരിപ്പുണ്ടെന്നും കൗശിക് പറഞ്ഞു.
ഇന്ത്യാടുഡെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറായ എം ജെ അക്ബര്‍ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ പിന്തുണച്ചുകൊണ്ട് പ്രചരണത്തിനിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: