ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ 1.4 മില്യണ്‍ പോളിങ്ങ് സ്റ്റേഷനുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് കമ്മീഷന് കണക്ക് കൂട്ടുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ്ങ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ വഴി ലഭിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തത്സമയം യൂട്യൂബില്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് വോട്ടെടുപ്പ് തത്സമയസംപ്രേഷണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നത്. ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പൂര്‍ണമായും സംപ്രേഷണം ചെയ്യും. ഏപ്രില്‍ ഏഴിന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് ഒമ്പതാം ഘട്ടമായ മെയ് 12 ന് അവസാനിക്കും.
ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ലാത്ത വനമേഖലയോട് ചേര്‍ന്ന ബൂത്തുകള്‍ ഒഴികെ മേറ്റ്ല്ലാ ബൂത്തുകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജില്ലാ ഓഫീസുകളിലും സ്കൂളുകളിലും ക്യാമറകള്‍ സജ്ജമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ ക്യാമറകള്‍ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യും. ഇതിനായി ലാന്റ് ലൈനോ ബ്രോഡ്ബാന്റ് കണക്ഷനോ ലഭ്യമാക്കണമെന്നും കമ്മിീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: