ലഖ്നൗ : കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എഎപി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ മുകുള്‍ ത്രിപാഠി പത്രിക പിന്‍വലിച്ചു. പാര്‍ട്ടിയില്‍ അഴിമതിയാണെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്.
തെരഞ്ഞടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിയില്‍ നിന്നും യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അതിനാല്‍ പിന്മാറുകയാണെന്നും ത്രിപാഠി വ്യക്തമാക്കി.എഎപിക്ക് ഇവിടെ 50000 അനുയായികളുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ ലിസ്റ്റ് നല്കാന് ആവശ്യപ്പെട്ടപ്പോള്‍ 1700 പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും ത്രിപാഠി പറഞ്ഞു.
ഇതുവരെയുള്ള പ്രചരണങ്ങള്‍ക്കായി തന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്നും പാര്‍ട്ടിയുടെ സഹായമൊന്നുമുണ്ടായില്ലെന്നും ഇനിയും ചെലവ് വഹിക്കാന്‍ സാധിക്കില്ലെന്നും ത്രിപാഠി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിെന്റ റൂഖാബാദ് സന്ദര്‍ശനത്തില്‍ പതിനഞ്ച് ലക്ഷം രൂപയോളം ശേഖരിച്ചെന്നും എന്നാല്‍ നാലോ അഞ്ചോ ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്നും എഎപി യുവാക്കളെ കബളിപ്പിക്കുകയാണെന്നും ത്രിപാഠി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: