ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂടും ചൂരും മുറുകിയതോടെ പലയിടങ്ങളിലും ആം ആദ്മിസ്ഥാനാര്ഥികള് പിന്മാറുന്നു. തോല്‍വി ഭയന്നാണ് പിന്മാറ്റമെന്നാണ് പറയുന്നതെങ്കിലും പ്രമുഖ കോണ്ഗ്രസ്സ്ഥാനാര്ഥികള് മല്സരിക്കുന്നയിടങ്ങളിലാണ് ഇവരുടെ പിന്മാറ്റം. ഇത് ആം ആദ്മി കോണ്‍ഗ്രസിെന്റ ബി ടീമാണെന്ന ആരോപണം ശരിവയ്ക്കുകയാണ്.
അജ്മീറില്‍ സച്ചിന് പെയിലറ്റിനെതിരെ മല്‍സരിക്കുന്ന അജയ്സോമാനിയാണ് ഒടുവില്‍ പിന്മാറിയത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ ഫറൂഖാബാദില്‍ മല്‍സരിക്കുന്ന, പത്രപ്രവര്‍ത്തകന്‍കൂടിയായ മുകുള്‍ ത്രിപാഠി പിന്മാറിയിരുന്നു. യു.പിയിലെ ഇറ്റായില്‍ നിന്ന് ദിലീപ് യാദവ് പിന്മാറിയതാണ് മറ്റൊന്ന്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെങ്കിലും പ്രമുഖരാരെങ്കിലും മല്സരിക്കുമെന്നാണ്സൂചന.
ആഗ്രയിലെസ്ഥാനാര്ഥി രവീന്ദ്ര സിംഗാണ് പിന്മാറിയ നാലാമന്.ഇവിടെ പ്രമുഖ കോണ്‍ഗ്രസ്നേതാവ് ഉപേന്ദ്ര സിംഗ് യാദവാണ് മല്‍സരിക്കുന്നത്.
റായ്ബറേലിയില്‍ സോണിയക്കെതിരെ മല്‍സരിക്കാനില്ലെന്ന് ആം ആദ്മിയുടെ പ്രമുഖ നേതാവും കോടീശ്വരിയുമായ ഷാസില്‍ ഇല്‍മി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അവരെ ഗാസിയാബൊദിലേക്ക് മാറ്റി.അവിടെ ബി.ജെ.പിയുടെ ജനറല്‍ വി.കെസിംഗാണ് സ്ഥാനാര്‍ഥി.
പ്രചാരണത്തിന്ആരും സഹായിക്കുന്നില്ല, സാമ്പത്തികസഹായമില്ല, അഴിമതിയാണ് ആം ആദ്മിയില്തുടങ്ങിയ ആരോപണങ്ങളാണ് പിന്മാറിയവര് ഉന്നയിക്കുന്നത്. കേജ്രിവാളും കൂട്ടരും കോണ്‍ഗ്രസിനു വേണ്ടി ഇവരെ ബലിയാടാക്കുകയാണ് എന്നതാണ്സത്യം. ഇവരില്‍ പലരും പാര്ട്ടിവിടുന്നുമുണ്ട്.
പാര്ട്ടയിലെഅഴിമതിയില് മനംമടുത്തും തന്നെ ആരും സഹായിക്കാന്‍ ഇല്ലാത്തതിനാലുമാണ് താന്‍ പിന്മാറുന്നതെന്നാണ് മുകുള്‍ ത്രിപാഠിയും ആരോപിച്ചത്.
സല്‍മാര്‍ ഖുര്ഷിദിെന്റ നേതൃത്വത്തിലുളള സാക്കീര്‍ ഹുസൈന് ട്രസ്റ്റ്വികലാംഗര്ക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ തട്ടിപ്പ്നടത്തിയത് പുറത്തു കൊണ്ടുവന്നത് ത്രിപാഠിയാണ്. കഴിഞ്ഞ ദിവസം ക്രിമിനല്‍ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവിന് ആം ആദ്മി ടിക്കറ്റ് നല്‍കിയത് വന്‍വിവാദമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളോട് ഇതുമായി ബന്ധപ്പെട്ട്തട്ടിക്കയറുക വരെ ചെയ്തു. സാമ്പത്തികസഹായം നല്കാന്കഴിയില്ലെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാന്കഴിയാത്തവര്ക്ക് പാര്‍ട്ടി വിടാം. ആം ആദ്മിസ്ഥാപക നേതാവ് മനീഷ്സിസോദിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: