ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീവ്രതയേറുംതോറും കോണ്‍ഗ്രസിന്റെ നഷ്ടക്കണക്കുകളും വര്‍ധിക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവായ ദയാശങ്കര്‍ മിശ്ര ദയാലുവും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. വാരാണസി മണ്ഡലത്തിലെ സിഗ്രയില്‍ ബിജെപി ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച അമിത് ഷാ ബിജെപിയിലേക്ക് ദയാലുവിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. യൂത്ത് കോണ്‍ഗ്രസില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ദയാലു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മ ത്സരിച്ചിരുന്നു. ദക്ഷിണ വാരാ ണസിയില് ജനസ്വാധീനമുള്ള ദയാലുവിന്റെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് വാരാണസിയില്‍ നരേന്ദ്ര മോദിയുടെ എതിരാളിയെപ്പോലും നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: