ആന്ധ്രാപ്രദേശിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബി ജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായും ചില ബിജെപിസ്ഥാാനാര്ത്ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടും ഞാന്‍ ദല്‍ഹിയിലായിരുന്നു. വിദേശ മാധ്യമങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുമുണ്ടായിരുന്നു. വിവിധ മാധ്യമ സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ദല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട്. രാജ്യത്തെ ദേശീയ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ എത്തിയവരും അക്കൂട്ടത്തിലുണ്ട്. ഹ്രസ്വമായ ഒരു പ്രസ്താവന നടത്തിയ ശേഷം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്കി.
വിദേശ മാധ്യമങ്ങള്‍ക്ക് താത്പര്യമുള്ള ഏതാനും പ്രധാനപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നത്. വിദേശീയര്‍ വളരെ താത്പര്യത്തോടെ വായിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന വിഷയങ്ങള്‍ തീര്‍ച്ചയായും ഇവിടെ പരാമര്‍ശ വിധേയമാക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം എങ്ങനെയാണ് ബിജെപി പുനഃസ്ഥാപിക്കാന്‍ പോകുന്നതെന്നായിരുന്നു ഒരു ചോദ്യം. രാജ്യത്തെ നിക്ഷേപ ശൃംഖല യുപിഎ ഭരണത്തില്‍ സമ്പൂര്‍ണ്ണമായി വികലമാക്കപ്പെട്ടു. രാജ്യത്തെ നിക്ഷേപ ശൃംഖല പുനഃപസ്ഥാപിക്കുന്നതിനായിരിക്കും ബിജെപി മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന ആത്മവിശ്വാസത്തിന് യുപിഎ ഭരണകാലത്ത് നാശം നേരിട്ടു. സ്വസ്ഥമായും സമാധാനപരമായും വ്യവസായം നടത്താന്‍ പറ്റുന്ന ഒരു രാജ്യമായിട്ടല്ല ഇന്ത്യ ഇപ്പോള്‍ കരുതപ്പെടുന്നത്. പദ്ധതികള്‍ക്ക് വിവിധ തലത്തില്‍ അനുമതി നല്കുന്നതില് അസാധാരണമായി കാലതാമസം വരുത്തുന്നു. ഇക്കാര്യത്തില്‍ ചില സംസ്ഥാനങ്ങളോട് വിവേചനവും കാണിക്കുന്നുണ്ട്. പദ്ധതികള്‍ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ അവസാന വാക്ക് ഒരിക്കലും പ്രധാനമന്ത്രിയുടേതായിരുന്നില്ല. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി അതിലൂടെ വ്യവസായ വാണിജ്യ താത്പര്യങ്ങള്‍ക്ക് പറ്റിയ ഒരിടമാണ് ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരില്‍ സൃഷ്ടിക്കുകയാണ് ബിജെപിയുടെ പരമ പ്രധാനമായ ലക്ഷ്യം. നേരിട്ടുള്ള വിദേശ നിക്ഷേപത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒരു വിശേഷാലുള്ള വിഭവ സമാഹരണമായിട്ടാണ് കാണുന്നതെന്നും അതിനോടുള്ള ഞങ്ങളുടെ സമീപനം ഓരോ മേഖലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ഞാന്‍ അസന്ദിഗ്ദ്ധമായി പറഞ്ഞു. ചില്ലറ വില്പന രംഗത്തുള്ള വിദേശ നിക്ഷേപം ഉള്‍ക്കൊള്ളാന്‍ രാജ്യം ഇനിയും തയ്യാറെടുത്തിട്ടില്ലാത്ത നിലയ്ക്ക് അതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പാണ്. യുപിഎ ഭരണകാലത്ത് പൂര്‍വ്വകാല പ്രാബല്യത്തോടെ നികുതി നിര്‍ണ്ണയം നടപ്പാക്കിയതിലൂടെ അന്നു നിലനിന്നിരുന്ന വ്യാവസായികാന്തരീക്ഷം അട്ടിമറിക്കപ്പെടാനിടയാക്കി എന്നാണ് അതു സംബന്ധിച്ച ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത്. സുസ്ഥിരമായ ഒരു നികുതി വ്യവസ്ഥ പരിപാലിക്കപ്പെടണം. നേരത്തെ സംഭരിച്ചെടുത്ത നികുതി സംരക്ഷിക്കപ്പെടേണ്ട സാഹചര്യത്തില്‍ മാത്രമേ നികുതി നിര്‍ണ്ണയത്തിനായി മുന്‍കാല പ്രാബല്യത്തോടെയുള്ള നിയമനിര്‍മ്മാണത്തെപ്പറ്റി ചിന്തിക്കാനാകൂ. അധിക ബാദ്ധ്യത വരുത്തുന്ന നികുതികള്‍ സംബന്ധിച്ചുള്ള നിയമ നിര്‍മ്മാണത്തിന് മുന്‍കാല പ്രാബല്യം നല്കാനാവുന്നതല്ല.
എങ്ങനെയുള്ള സാമ്പത്തിക മാതൃകയാണ് ബിജെപി അനുവര്‍ത്തിക്കാന്‍ പോകുന്നതെന്നായിരുന്നു അടുത്ത ചോദ്യം. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്കുന്ന ഒരു മാതൃകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഞാന്‍ മറുപടി നല്കി. വ്യവസായ സംരംഭകര്‍ക്ക് പ്രോത്സാഹ ജനകമായ ഒന്നായിരിക്കണം അത്. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള വലിയ തോതിലുള്ള ദാരിദ്ര്യം കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയിലൂടെ മാത്രം ജനങ്ങളുടെ ദാരിദ്ര്യാവസ്ഥ ഉന്മൂലനം ചെയ്യാനാകില്ല. ദാരിദ്ര്യ ദൂരീകരണ പദ്ധതികള്‍ അനിവാര്യമാണ്. അധിക ആസ്തി സൃഷ്ടിച്ചെടുക്കുന്നതുമായി ഈ പദ്ധതികള്‍ക്ക് ബന്ധമുണ്ടാകണം.
വിദേശനയരംഗത്ത്, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായുള്ള നയങ്ങളെക്കുറിച്ച് പരിഗണിക്കുമ്പോള്‍ സുരക്ഷിത കാരണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ഞാന്‍ വ്യക്തമാക്കി. എന്നാല്‍ മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം സാമ്പത്തിക പരിഗണനകള്‍ അടിസ്ഥാനമാക്കിയായിരിക്കും. കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നമ്മുടെ സുരക്ഷ ആശങ്കകള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ അത് ആര്‍ക്കും വ്യക്തമായ മേല്‍ക്കോയ്മ നല്‍കാത്ത ജനവിധിയാണെങ്കില് അത് ദേശീയ താത്പര്യത്തിന് എതിരാകും. തകിടം മറിഞ്ഞുകിടക്കുന്ന ദേശീയ സമ്പദ് വ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലാക്കണമെങ്കില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വ്യക്തമായ ജനവിധി ആവശ്യമാണ്. എന്‍ഡിഎയ്ക്കായിരിക്കും മേല്‍ക്കോയ്മ എന്നാണ് പ്രവചനങ്ങള്‍. ഭൂരിപക്ഷമെന്ന കടമ്പയിലെ മദ്ധ്യരേഖ കടക്കാന്‍ അവസാന മിനിട്ടില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ താങ്ങു മതി. ഇന്ത്യയിലെ വോട്ടര്‍മാര്‍ പക്വതയും പാകതയുമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: