ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഡിഎംകെക്ക് അനുകൂലമായി വോട്ടുമറിക്കാന്‍ സിപിഎം തീരുമാനമെടുത്തതായി അറിയുന്നു. സംസ്ഥാനത്ത് വിശാല സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയം നേടുമെന്ന് ഉറപ്പായതോടെയാണ് തങ്ങളുടെ വോട്ടുകള്‍ മറിക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ നേതൃത്വം നല്കുന്ന വിശാലസഖ്യത്തില്‍ ബിജെപിക്ക് പുറമെ വൈക്കോ ഗോപാലസ്വാമിയുടെ എംഡിഎംകെയും അന്‍പുമണി രാമദോസിന്റെ പിഎംകെയും പങ്കാളികളാണ്. ബിജെപിയും പിഎംകെയും എട്ട് സീറ്റുകളില്‍ വീതം മത്സരിക്കുമ്പോള്‍ ഡിഎംഡികെ 14 സീറ്റിലും എംഡിഎംകെ ഏഴ് സീറ്റിലുമാണ് മത്സരിക്കുന്നത്.2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെയുമായി സിപിഎമ്മും സിപിഐയും സഖ്യത്തിലായിരുന്നു. എന്നാല്‍ ഇക്കുറി ഇരുപാര്‍ട്ടികളെയും ജയ സഖ്യത്തിലെടുത്തില്ല. ജയലളിതക്കൊപ്പം നിന്നതിനാല്‍ തല്ക്കാലം ഡിഎംകെയുമായി ചേരാനും നിവൃത്തിയില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ബിജെപിക്ക് തമിഴ്നാട്ടില്‍നിന്ന് ലഭിക്കുന്ന സീറ്റുകള്‍ കുറയ്ക്കാന്‍ സ്വന്തം വോട്ട് വില്‍ക്കുകയെന്ന തന്ത്രം സിപിഎം ആവിഷ്കരിച്ചത്.
1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, തൃശ്ശിനാപ്പള്ളി എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗവും വിശാലസഖ്യവും ബിജെപിയുടെ സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ പൊന്‍ വിജയരാഘവന് ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയപ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. വോട്ടുകള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കി ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനാണ് സിപിഎം ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: