ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപി എ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ അസംതൃപ്തി നുരകുത്തുകയാണെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അമേരിക്കന്‍ സര്‍വ്വേ. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 70 ശതമാനവും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.
നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, അസമത്വം എന്നിവയാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍, സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്നിലേറെ പേരും ബിജെപി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്ഥിതി, വ്യക്തിപരമായ ധനകാര്യം, കുട്ടികളുടെ ഭാവി, സുരക്ഷ തുടങ്ങി പലവിഷയങ്ങളിലാണ് പ്യൂ റിസര്‍ച്ച് ജനങ്ങളുടെ അഭിപ്രായം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: