നരേന്ദ്രമോദി എന്ന ഭരണകര്‍ത്താവില്‍ കാണാന്‍ കഴിയുന്ന സവിശേഷത അദ്ദേഹത്തിന്റെ അചഞ്ചലമായ ഇച്ഛാശക്തിയാണ്. രാഷ്ട്രഹിതത്തിനും ജനക്ഷേമത്തിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ആ ഇച്ഛാശക്തി വലിയ ഗുണകരമാണ്. പുരോഗതി അതിന്റെ ഫലം മാത്രമാണ്.
അവനടപ്പിലാക്കുന്നതില് അഴിമതിയുടെയോ കെടുകാര്യസ്ഥതയുടെയോ കറപുരളുന്നില്ല. പാരിസ്ഥിതികപ്രശ്നം ഉണ്ടാകുന്നില്ല. അവ സമയബന്ധിതമായി തീര്‍ക്കുന്നതിനാല്‍ വളര്‍ച്ചയും വികസനവും ബോണസ് അഥവാ അധികരിച്ച പ്രതിഫലമാണ്.
“രാജ്യതാല്പര്യം മാത്രം ഒന്നാമത്, ബാക്കിയെല്ലാം ശേഷം മാത്രം” എന്നതാണ് നരേന്ദ്രമോദി ഉദ്ഘോഷിക്കുന്നത്. അദ്ദേഹം ചെയ്യുന്ന അല്ലെങ്കില്‍ നടപ്പാക്കുന്ന ഓരോ പ്രവൃത്തിയിലും അത് കാണാനാകും.
നര്‍മ്മദയിലെ ജലം നാടിനുമുഴുവന്‍
സര്‍ദാര്‍ സരോവര്‍ പദ്ധതിയിലൂടെ നര്‍മ്മദ നദിയിലെ ജലം നാടിനും നാട്ടുകാര്‍ക്കും വ്യാപകമായി ലഭ്യമാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി തെളിഞ്ഞു കാണാം. മുമ്പ് കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം കുടങ്ങളുമായി വരിവരിയായി പോകുന്ന സ്ത്രീകളെ ഗുജറാത്തിലെ ഗ്രാമ-ഗ്രാമാന്തരങ്ങള്‍ തോറും കാണാമായിരുന്നു. 2000-2003 വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കയതോടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായി. ഒപ്പം കൃഷിക്കാവശ്യമായ ജലം ലഭിച്ചു. വൈദ്യുതി പ്രശ്നങ്ങളും പരിഹരിച്ചു. നര്‍മ്മദ, താപ്തി, സബര്‍മതി എന്നീ മൂന്നു പ്രധാനനദികള്‍ കഴിഞ്ഞാല്‍ മൂന്നോ നാലോ ചെറു നദികള്‍ മാത്രമാണ് കേരളത്തിന്റെ ഏതാണ്ട് അഞ്ച് ഇരട്ടിയോളം വരുന്ന ഗുജറാത്തില്‍ ഉള്ളത്. (നമ്മുടെ കൊച്ചു കേരളത്തില്‍ 44 നദികള്‍ ഉണ്ട്, 23 തടാകങ്ങളും, 17 വലിയ ഡാമുകളും വേറെ).
കാര്‍ കമ്പനിയും കാറ്റാടിപ്പാടങ്ങളും സോളാര്‍ പ്ലാന്റുകളും
പശ്ചിമബംഗാളിലെ സിംഗൂരില്‍ നിന്നും അഹമ്മദാബാദിനടുത്തുള്ള സാനന്ദിയിലേക്ക് ടാറ്റാ നാനോ കാര്‍ ഫാക്ടറി സ്ഥാപിച്ചതിലും സൗരാഷ്ട്രയുടെ കടല്‍ത്തീരത്തുടനീളം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചതിലും സൗരോര്‍ജ്ജപ്ലാന്റുകള്‍ ഗുജറാത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിച്ചതിലുമെല്ലാം തികഞ്ഞ ഇച്ഛാശക്തിയാണ് പ്രകടമായി കാണുന്നത്. റോഡുകളായാലും ആരോഗ്യ ചികിത്സാ രംഗമായാലും വിദ്യാഭ്യാസമായാലും വാണിജ്യ-വ്യവസായമായാലും കാര്ഷികരംഗമായാലും വൈദ്യുതി, ഗതാഗതം, തൊഴില്‍ തുടങ്ങിയമേഖലകള് ആയാലും അവിടെയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധയും ധീക്ഷണയും നിഴലിച്ചു കാണാം.
നരേന്ദ്രമോദി ഭാരതത്തെ അതിന്റെ പരമ വൈഭവത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അതിനുള്ള പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നു. ഇതിനുവേണ്ടി തന്റെ ഇച്ഛാശക്തിയില്‍ അല്പം കാര്‍ക്കശ്യം കലര്‍ന്നു പോയെങ്കില്‍ അതിനദ്ദേഹത്തെ സ്വേച്ഛാധിപതിയെന്നോ, ഫാസിസ്റ്റ് എന്നോ, കുത്തകമുതലാളിമാരുടെ ഏജന്റ് എന്നോ വിളിച്ചാക്ഷേപിക്കുന്നത് ആ മഹത് വ്യക്തിയുടെ രാജ്യസ്നേഹത്തോടും അര്‍പ്പണ മനോഭാവത്തോടും കാട്ടുന്ന നെറികേടു മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: