കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ശ്രീരാംപുര്‍ മണ്ഡലം ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഗ്ലാമര്‍ താരങ്ങളുടെ വരവിന് കാത്തിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും സംഗീ ത സംവിധായകനുമായ ബാപ്പി ലാഹിരിക്കുവേണ്ടി ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനും ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറും ലതയുടെ അനുജത്തിയും ഇന്ഡിപോപ്പിന്റെ റാണി എന്ന വിളിപ്പേരുമുള്ള ആശാ ഭോസ് ലെയും വോട്ടുചോദിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
സല്മാന് വരുമെന്നു ബാപ്പി പറയുന്നു. ഇക്കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലതയും ആശയും വന്നേക്കും, ലാഹിരിയുടെ മാനേജര്‍ കൃഷ്ണ ഭട്ടാചര്‍ജി പറഞ്ഞു.
ബോളിവുഡിലെ നിത്യസാന്നിധ്യമായ ബാപ്പി ലാഹിരി സല്‍മാനടക്കമുള്ള താരങ്ങളോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.
1980 കളില്‍ ആസ്വാദകരെ ഇളക്കിമറിച്ച ‘ദേ ദേ പ്യാര്’, ജവാനി ജാനേമന് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളടക്കം ആശാ ഭോസ്ല ആലപിച്ച നിരവധിഗാനങ്ങള്‍ ഒരുക്കിയത് ബാപ്പിയാണ്.
ഡിസ്കോ ഡാന്‍സര്‍, മൊഹബത്ത്, ഖായല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ ബാപ്പിയുടെ സംഗീതത്തില്‍ ലത മങ്കേഷ്കറും പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: