ന്യൂദല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേണ്ടമോദിയുടെ പ്രചാരണത്തിന് ദല്‍ഹി ഐഐടി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പറക്കുന്ന വാഹനം തയ്യാറാക്കി. ചെറുവിമാനത്തിന്റെ മാതൃകയിലുള്ള ഈ വാഹനം ഐഐടി വിദ്യാര്‍ത്ഥികളായ സഞ്ജയ് ഖര്‍വാര്‍, ബ്രിജ് കിഷോര്‍ മയൂര, തന്മയ് ബങ്കാര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. 4000 അടി ഉയരത്തിലും 1000 മീറ്റര്‍ ദൂരത്തിലും പറക്കാന്‍ കഴിയുന്നതാണ് ഈ വാഹനം.
റിമോട്ട് കണ്ട്രോളിലാണ് പ്രവര്‍ത്തനം. തുറസ്സായ സ്ഥലങ്ങളിലും പാര്‍ക്കുകളിലും ലഘു ലേഖകളും പ്രചാരണ പത്രികകളും വിതരണം ചെയ്യാന്‍ ഉപയോഗിക്കാനാവും. വാഹനം അവസാനഘട്ട മിനുക്കു പണികളിലാണ്. വൈകാതെ തന്നെ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നരേന്ദ്രമോദിയുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങുമെന്ന് സഞ്ജയ് ഖര്‍വാര്‍ പറഞ്ഞു.
ഈ വാഹനത്തില്‍ സെന്‍സര്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ പറക്കുന്നതിനിടയില്‍ ബഹുനില കെട്ടിടങ്ങളോ വൈദ്യുത കമ്പികളോ തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ശബ്ദ സന്ദേശം പുറപ്പെടുവിക്കും. എന്നാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിനുശേഷം മാത്രമെ ഉപയോഗിച്ചു തുടങ്ങൂ എന്ന് ബങ്കാര്‍ അറിയിച്ചു.
അതേസമയം മോദിയെ പിന്തുണച്ചുകൊണ്ട് മാത്രമാണ്് നിര്‍മ്മിച്ചതെന്നും അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചാരണത്തിനല്ലെന്നും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിന് അഴിമതിക്കറയൊന്നുമില്ലാത്ത വ്യക്തിയെയാണ് ആവശ്യമെന്നും അതുകൊണ്ടു തന്നെ മോദിയെ പ്രധാനമന്ത്രിയാവണം എന്നതാണ് ആഗ്രഹമെന്നും നിര്‍മ്മാണത്തില്‍ പങ്കാളിയായ മയൂര പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 500ല്‍ അധികം ഐഐടി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ ഒരു ഭാഗമാണ് ട്രയോ. ദല്‍ഹിയില്‍ മാത്രം 250 ഓളം വിദ്യാര്‍ത്ഥികളാണ് സോഷ്യല്‍ മീഡിയ വഴി മോദിക്കായി പ്രചാരണം നടത്തുന്നത്. ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അരവിന്ദ് കേജ്രിവാളിനെതിരെയാണ് മോദി മത്സരിക്കുന്നതെങ്കിലും മോദിയെയാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും പിന്തുണയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: