ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് സമാപിക്കും. ഏപ്രില്‍ 7ന് വോട്ടെടുപ്പ് നടക്കുന്ന ആസാം,ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 6 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് വൈകിട്ട് 5 മണിയോടെ സമാപിക്കുന്നത്. മേഖലയില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെയടക്കം നിയോഗിച്ചിട്ടുണ്ട്.
ഏപ്രില്‍ 9ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍,മേഘാലയ,മിസോറാം,നാഗാലാന്റ് എന്നിവിടങ്ങളിലെ 7 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഇവിടുത്തെ പ്രചാരണം ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന 7ന് സമാപിക്കും. ഏപ്രില്‍ 12ന് നടക്കുന്ന നാലാംഘട്ടത്തില്‍ ആസാം,സിക്കിം,ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നതോടെ വടക്കുകിഴക്കന്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: