ലക്നൗ: മായാവതിയുടെ അടുത്തയാളും ബി.എസ്.പി നേതാവുമായ ബാബു സിംഗ് കുശ്വയുടെ 300കോടിവിലമതിക്കുന്നസ്വത്ത് എന്ഫോഴ്സ്മെനൃ അധികൃര്‍ കണ്ടുകെട്ടി. രേഖകളില്‍ ആറുപതു കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് പറഞ്ഞിരുന്നതെതെങ്കിലും മുന്നൂറു കോടിയുടെ സ്വത്ത് വരുമെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് പരിപാടിയില്‍ അഴിമതി കാട്ടിയെന്ന് ആരോപണം ഉയര്‍ന്ന മുന്മന്ത്രിയാണ്കുശ്വ. മുഖ്യമന്ത്രിയുടെ വീടിനു സമീപം കണ്ണായ സ്ഥലത്തുള്ള രണ്ടു ഫ്ലാറ്റുകള്‍ ഏതാനും വര്‍ഷം മുന്‍പ് വാങ്ങിയതാണ്.
അവ വാങ്ങിയ സമയത്തു തന്നെ അവയ്ക്ക് ഒന്നേകാല്‍ കോടി വരും. നാഷണല്റൂറല് ഹെല്‍ത്ത് മിഷെന്റ മറവില്‍ അയ്യായിരം കോടിയുടെ അഴമതി നടന്നതായാണ്സി.ബി.ഐ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: