ന്യൂദല്‍ഹി: ദല്‍ഹി മുതല്‍ രാജസ്ഥാന്വരെ, ബീഹാര്‍ മുതല്‍ ജാര്‍ഖണ്ഡ് വരെ, മധ്യപ്രദേശ് മുതല്‍ ഛത്തീസ്ഗഡ് വരെ, ആന്ധ്ര മുതല്‍ കര്‍ണ്ണാടകം വരെ യു.പി.എ വലിയ തിരിച്ചടിയാണ് നേരിടുകയെന്ന് എന്‍.ഡി.ടി.വി ഹസ്ന റിസര്‍ച്ച് പോള്‍ സര്‍വ്വേ.
രാജസ്ഥാനില്‍ 25 സീറ്റില്‍ 21 എണ്ണവും ബിജെപി നേടും.മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 25 എണ്ണവും ഛത്തീസ്ഗഡിലെ പതിനൊന്ന് സീറ്റുകളില്‍ എട്ടെണ്ണവും ജാര്‍ഖണ്ഡിലെ പതിനാലു സീറ്റുകളില്‍ പത്തും കര്‍ണ്ണാടകത്തിലെ 28 സീറ്റുകളില്‍ പതിനാറ് എണ്ണവും ദല്‍ഹിയിലെ ഏഴു സീറ്റുകളില്‍ നാലെണ്ണവും ബിജെപി നേടുമെന്നാണ്സര്വ്വേ. അങ്ങനെ ഈ ആറു സംസ്ഥാനങ്ങളിലെ 114 സീറ്റുകളില്‍ 84 എണ്ണം ബിജെപി കരസ്ഥമാക്കും. ബീഹാറിലെ 40 സീറ്റുകളില്‍ 21 എണ്ണവും ബിജെപിയും സഖ്യകക്ഷിയായ എല്‍ജെപിയും ചേര്ന്ന്നേടും. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 36 എണ്ണവും ബിജെപിയും ശിവസേനയും ചേര്‍ന്ന് നേടും.
ആന്ധ്രയിലെ 42 സീറ്റില്‍ പതിനാറെണ്ണവും ബിജെപി ടിഡിപി സഖ്യം കരസ്ഥമാക്കും. തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ ബിജെപി സഖ്യത്തിന് മൂന്നെണ്ണം കിട്ടും. അങ്ങനെ ഈ നാലു സംസ്ഥനങ്ങളിലെ169 സീറ്റുകളില്‍ 76 എണ്ണവും ബിജെപി സഖ്യം നേടും.
ആന്ധ്രയിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ദല്‍ഹിയിലും കൂടി കോണ്‍ഗ്രസിന് വെറും 29 സീറ്റുകളേ കിട്ടൂ. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 25 സീറ്റ്കിട്ടും. അതായത് എന്‍ഡിഎ ഇത്രയും സംസ്ഥാനങ്ങളില്‍ നിന്ന്160 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി നേടുന്നത് വെറും 54 സീറ്റുകളാകും.
തമിഴ്നാട്ടില്‍ എഐഎഡിഎംകെ 25 സീറ്റുകളും ഡിഎംകെയുംസഖ്യകക്ഷികളും കൂടി പതിനൊന്ന് സീറ്റുകളും ബിജെപി സഖ്യം മൂന്നു സീറ്റുകളും നേടും. കോണ്ഗ്രസിന്തമിഴ്നാട്ടില് ഒരു സീറ്റു പോലും ലഭിക്കില്ല. ആന്ധ്രയില്‍ രണ്ടു വ്യത്യസ്ഥമായ യുദ്ധമാകും. ടിഡിപി ബിജെപി സഖ്യവും വൈഎസ്ആര്‍ കോണ്‍ഗ്രസും സീമാന്ധ്രയിലും തെലുങ്കാനയില്‍ കോണ്‍ഗ്രസും ടി.ആര്.എസും ബി.ജെ.പി ടിഡിപിസഖ്യവും തമ്മിലും. രണ്ടിടത്തുമായി ടിഡിപി ബിജെപി സഖ്യത്തിന് പതിനാറു സീറ്റുകള്‍ കിട്ടും.
വൈ.എസ്.ആര് കോണ്‍ഗ്രസിന് പത്തും കോണ്‍ഗ്രസിന് എട്ടും ടി.ആര്.എസിന് ഏഴും സീറ്റുകള്‍ കിട്ടും. മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് 36 സീറ്റുകള്‍ കിട്ടുമ്പോള്‍ യു.പിഎയ്ക്ക് പത്തെണ്ണമേ കിട്ടൂ. ദല്‍ഹിയില്‍ ആം ആദ്മിക്ക് രണ്ടെണ്ണംകിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: