ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോബ്ര പോസ്റ്റെന്ന പോര്‍ട്ടല്‍ ഇറങ്ങി.
അയോധ്യയില്‍ തര്‍ക്ക മന്ദിരം തകര്‍ത്തത് ആസൂത്രിതമാണെന്നാണ് കോബ്രയുടെ കണ്ടെത്തല്‍. 22 വര്‍ഷത്തിനു ശേഷം വീണ്ടും ഇത്തരമൊരു വാദവുമായി കോബ്ര വരുന്നത്മോദിയുടെ മുന്നേറ്റം തകര്‍ക്കാനാണെന്ന് വ്യക്തം.
1992 ഡിസംബര്‍ ആറിന് തര്‍ക്ക മന്ദിരം തകര്‍ത്തത് ഗൂഡാലോചനയെ ത്തുടര്‍ന്നാണ്. അദ്വാനിക്കും കല്യാണ്‍ സിംഗിനും അന്നത്തെ പ്രധാനമന്ത്രി നരസിംഹസറാവുവിനും ഇത് അറിയാമായിരുന്നു.
അന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കണ്ട് അവരുമായി അഭിമുഖം നടത്തിയ ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയതതെന്നും കോബ്ര പറയുന്നു. സാക്ഷി മഹാരാജ്,ആചാര്യ ധര്‍മ്മേന്ദ്ര, ഉമാ ഭാരതി, മഹന്ത് വേദാന്തി,വിനയ്കത്യാര്‍, എന്നിവരുടെ വാക്കുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഈ വാദത്തില്‍ എത്തിയതെന്നാണ് വാദം. ഒരു പുസ്തകമെഴുതാനാണെന്നു പറഞ്ഞ് കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ ആഷിഷ് അയോധ്യ, ഫൈസാബാദ്, ഗോരഖ്പ്പൂര്‍, മഥുര, ലക്നോ അടക്കം പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കണ്ടാണ് അഭിമുഖം തയ്യാറാക്കിയതെന്നും കോബ്ര പറയുന്നു.
മാസങ്ങളോളം ആസൂത്രണം ചെയ്താണ്് തര്‍ക്ക മന്ദിരം തകര്‍ക്കാന്‍ പദ്ധതിയിട്ടതെന്നുംചെറുപ്പക്കാര്ക്ക് അതിന് പരിശീലനം നല്‍കിതെന്നും കോബ്ര പറയുന്നു.
അദ്വാനിയുടയ്ം മുരളീ മനോഹര്‍ ജോഷിയുടേയും സാന്നിധ്യത്തിലാണ് കര്‍സേവകര്‍ പ്രതിജ്ഞ എടുത്തത്. ആ വര്‍ഷം ജൂണില്‍ തന്നെ 38 അംഗ സംഘത്തിന് പ്രത്യേക പരിശീലനം നല്കി. സൈന്യത്തില്‍ നിന്ന് വിരമിച്ചവരാണ്പരിശീലനം നല്‍കിയത്.
ചാവേര്‍പ്പടയെ വരെ സജ്ജ മാക്കിയിരുന്നു. പ്രവീണ തൊഗാഡിയ, അശോക്സിംഗാള്, ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവര്‍ പ്രത്യേക സംഘത്തിന് ക്ലാസെടുത്തു. പെട്രോള്‍ ബോംബും ഡൈനാമിറ്റുമാണ് തര്‍ക്ക മന്ദിരം തകര്‍ക്കാന്‍ ഉപയോഗിച്ചത്. വിശ്വഹിന്ദു പരിഷത്തും ശിവസേനയും മന്ദിരം തകര്‍ക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. കോബ്ര പോസ്റ്റ് തുടരുന്നു. ഈ പറഞ്ഞ പലകാര്യങ്ങളുംഅന്ന് ആരോപണങ്ങളായി എതിരാളികള്‍ ഉന്നയിച്ചിരുന്നതാണ്.
രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇത് വീണ്ടും പൊടി തട്ടി എടുത്ത്, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുതിയ കണ്ടെത്തലെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് വീണ്ടും മതസ്പര്‍ദ്ധ കുത്തിപ്പൊക്കാനും ഒരു വിഭാഗത്തിെന്റ വോട്ട് മറിക്കാനും വേണ്ടിയാണെന്നാണ്സംശയം. ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അത് ഏതുവിധേനയും അട്ടിമറിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: