ന്യൂദല്‍ഹി: 3ഡി ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യമാസകലം ആയിരത്തിലധികം ഭാരത വിജയ റാലികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ത്രിഡി സാങ്കേതിക വിദ്യയിലൂടെ ഇത്രയധികം ജനങ്ങളോട് സംവദിക്കുന്ന ലോകത്തിലെ ജനാധിപത്യതെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യത്തെ സംഭവമാണിത്. ഏപ്രില്‍ 7ന് വൈകിട്ട് 6.30 മുതല്‍ 8 മണി വരെ 100 കേന്ദ്രങ്ങളില്‍ ത്രിഡി ഹോളോഗ്രാമിലൂടെ നരേന്ദ്രമോദി പ്രസംഗിക്കും. തുടര്‍ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള പത്തിലധികം പരിപാടികള്‍ നടക്കും. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ പ്രസംഗിക്കുന്ന മോദിയുടെ പ്രതിബിംബം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റു വേദികളിലും കാണുന്നതാണ് 3ഡി ഹോളോഗ്രാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: