ന്യൂദല്‍ഹി: ബിജെപി സ്ഥാപക ദിനമായ ഇന്ന് രാജ്യത്താകമാനം അഞ്ചു ലക്ഷം ബൂത്തുകളില്‍ വിജയ് സങ്കല്പ്പ ദിനമായി ആചരിക്കും. ബൂത്തുകളില്‍ ഇന്‍ചാര്‍ജ്, വിസ്താരക്,സംയോജക് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ രാവിലെ സമ്മേളിക്കും. ബൂത്ത് ഇന്‍ചാര്‍ജുമാരുടെ മൊബെയില്‍ ഫോണിലേക്ക് ലഭിക്കുന്ന നരേന്ദ്രമോദിയുടെ ശബ്ദ സന്ദേശം എല്ലാവര്‍ക്കുമായി കൈമാറും. തുടര്‍ന്ന് ബൂത്ത് തലത്തിലുള്ള 30-40 വീടുകളില്‍ പ്രവര്‍ത്തകര്‍ ബാച്ചുകളായി കയറി മോദിയുടെ സന്ദേശം കൈമാറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ഒരു ദിവസം കൊണ്ട് രാജ്യത്തെ രണ്ടു കോടി വീടുകളിലാണ് മോദിയുടെ സന്ദേശമെത്തിക്കുന്നത്.
ബാച്ചിലുള്ള വനിതാ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്ത്രീകളുടെ കൈകളില്‍ താമര ചിഹ്നം മെഹന്തിയായി വരയ്ക്കും. അതാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പേരും മറ്റുവിവരങ്ങളും വോട്ടര്‍മാരോട് വിശദീകരിച്ച ശേഷം മോദിക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 07820078200 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ ഇടണമെന്ന് അഭ്യര്‍ത്ഥിക്കും. ഈ നമ്പരില്‍ത്തന്നെ വോട്ടര്‍മാരോട് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അയച്ചു കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ശേഷം എല്ലാ ബൂത്തുകളിലും അമ്പതോളം പേരുടെ ചെറു സമ്മേളനങ്ങള്‍ നടക്കും. ഈ സമയം ടെലിവിഷനിലൂടെ മോദി എല്ലാവര്ക്കും വിജയ് സങ്കല്‍പ്പ് ദിവസത്തിന്റെ സന്ദേശം നല്‍കും. ബൂത്തുകളില്‍ അതിനു ശേഷം കമല്‍ വിജയ് പദയാത്രകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: