ലക്നോ:യു.പിയിലെ മുസ്ലീം വോട്ട് വാരിക്കൂട്ടാമെന്നു കരുതി അയോധ്യാ വിഷയം വീണ്ടും എടുത്തിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസിെന്റ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോബ്ര പോസ്റ്റാണ് പഴയ ആരോപണങ്ങളെല്ലാം പുതിയ കണ്ടെത്തലായി അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട ഗൂഡാലോചനയെത്തുടര്ന്നാണ് തര്‍ക്ക മന്ദിരം തകര്‍ത്തതെന്നാണ് അവരുടെ കണ്ടെത്തല്‍. ഇത് പ്രചരിപ്പിച്ച് മുസ്ലീം വോട്ട് ഏകോപ്പിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ചിന്ത.
ഇക്കുറി യു.പിയില്‍ ആരു നേട്ടമുണ്ടാക്കുമോ അവര്‍ ഭരണം പിടിക്കുമെന്നാണ് കണക്കുകൂട്ടല്‍. പഴയ വിഷയം എടുത്തിട്ട് മുസ്ലീങ്ങളുടെ വോട്ട് തട്ടാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ യു.പിയില്‍ ഇരുപതു ശതമാനത്തിലേറെ മുസ്ലീങ്ങളുണ്ട്. അയോധ്യാ ഭീതി പരത്തിയാലും മുഴുവന്‍ പേരുമൊന്നും കോണ്‍ഗ്രസിന് വോട്ടുചെയ്യില്ല. കാരണം പഴയ വിഷയം കുത്തിപ്പൊക്കി വോട്ട് പിടിക്കാനുള്ള ശ്രമമാണെന്ന് സകലര്‍ക്കും അറിയാം. അവരില്‍ നല്ലൊരു ഭാഗം ഇന്ന് ബി.ജെപിയേയും അകറ്റി നിര്‍ത്തുന്നില്ല.ഇനി അവരില്‍ കുറേപ്പേര്‍ക്ക് ആശങ്ക കൂടിയെന്നു തന്നെ കരുതിയാലും മുസ്ലീം വോട്ട് തങ്ങളുടേതാണെന്ന് പ്രചരിപ്പിച്ച് നിരവധി പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസ്, ബിഎസ്പി, സമാദ്വാദി പാര്‍ട്ടി, ഒടുവില്‍ ആം ആദ്മിയും. സ്ഥാനാര്‍ഥിയെ നോക്കി വോട്ട് ചെയ്യുമെന്നാണ് ലക്നോ ഇമാം മൗലാനാ ഖാലീദ് റഷീദ് ഫിറാംഗിമാലി പറഞ്ഞത്. ചുരുക്കത്തില്‍ അവരുടെ വോട്ട് അഞ്ചായി ചിതറും.
കോണ്‍ഗ്രസ് ദല്‍ഹി ഇമാമിെന്റ പിന്തുണ പ്രഖ്യാപനത്തില്‍ ആശ്വാസം കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദല്‍ഹി ഇമാമിന് യു.പി മുസ്ലീങ്ങള്‍ക്കിടയില്‍ പഴയ സ്വാധീനമൊന്നും ഇല്ല. ഇമാമിെന്റ സഹോദരന് പോലും ഇമാമിനെതിരെ തിരിഞ്ഞുകഴിഞ്ഞു.മാത്രമല്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇമാം പിന്തുണ പ്രഖ്യാപിച്ചവരെല്ലാം തോറ്റു തൊപ്പിയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: