ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ പ്രചാരണത്തിനിടെ ഇടിച്ചത് സ്വന്തം പാര്ട്ടിക്കാരന് തന്നെന്ന് തെളിഞ്ഞു. ദല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ 19കാരന് അബ്ദുള്‍ വാഹിദാണ് കേജ്രിവാളിനെ ആക്രമിച്ചത്. ശ്രദ്ധപിടിച്ചുപറ്റാനും സഹതാപ തരംഗമുണ്ടാക്കാനും കേജ്രി ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ആരോപണമുണ്ട്. തന്നെ ഇടിക്കാനായി വാഹിദിനെ എഎപി നേതാവ് ഏര്‍പ്പെടുത്തിയതാണെന്നും കരുതപ്പെടുന്നു.
സൗത്ത് ദല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ഷെറാവത്തിനുവേണ്ടി തുറന്ന ജീപ്പ്പില്‍ ഓട്ടു പിടിക്കുന്നതിനിടെയാണ് കേജ്രിവാളിന് ഇടികിട്ടിയത്. പ്രചാരണ വാഹനം ദക്ഷിണ്പുരിയിലെത്തിയപ്പോള് ഹാരവുമായി കേജ്രിവാളിനെ സമീപിച്ച വാഹിദ് നേതാവിന്റെ മുതുകില്‍ ഇടിക്കുകയായിരുന്നു. കരണത്ത് തല്ലാനും യുവാവ് ശ്രമിച്ചു. മുസാഫര്‍നഗര്‍ കലാപം സംബന്ധിച്ച് കേജ്രിവാള് നിശബ്ദത പാലിക്കുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് വാഹിദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: