ന്യൂദല്‍ഹി: മുസ്ലീംസമുദായത്തെ ചൂഷണം ചെയ്തത് സമുദായ നേതാക്കള്‍തന്നെയാണെന്ന് പ്രശസ്ത പത്രപ്രവര്ത്തകന് ടിവിആര്‍ ഷേണായി. സാമൂഹ്യമായും സാമ്പത്തികമായും സ്വന്തം സമുദായ നേതാക്കള്‍ തന്നെ ചുഷണം ചെയ്തപ്പോള്‍ രാഷ്ട്രീയമായി മറ്റു സമുദായങ്ങളിലെ നേതാക്കളും അവരെ ചൂഷണം ചെയ്തു. ബിജെപി ബുദ്ധിജീവി സെല്‍ സംഘടിപ്പിച്ച ‘മുസ്ലീങ്ങള്‍ക്ക് ബിജെപിയെ തെരഞ്ഞെടുക്കാനാവുമോ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങള്‍ക്ക് തങ്ങളെ പിന്തുണയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ അവരുടെ മനസ്സിലെ സംശയങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. അഞ്ചുവര്‍ഷം ബിജെപിയും നരേന്ദ്രമോദിയും ഭരിക്കാന്‍ അവരുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയവാദികളായ മുസ്ലീങ്ങളായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് രാംപൂര്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്മാന് ഷിഹാബുദ്ദീന് ഗോറി പറഞ്ഞു. ബാബറി മസ്ജിദ് പ്രശ്നങ്ങളുള്‍പ്പെടെയുള്ള പ്രശ്നങ്ങളെല്ലാം കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് രാജ്യത്തുണ്ടായത്. അതിന്റെയെല്ലാം നേട്ടം ലഭിച്ചതും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും മുസ്ലീങ്ങളുടെ സംരക്ഷകരാണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്ന് മുസാഫര്‍ നഗര്‍ കലാപത്തോടെ സമുദായം തിരിച്ചറിയുന്നുണ്ട്. മുസ്ലീങ്ങളിലേക്ക് എത്തിച്ചേരാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകാത്തത് വലിയ പോരായ്മയാണ്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള മുസ്ലീങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്, ഷിഹാബുദ്ദീന് ഗോറി കൂട്ടിച്ചേര്‍ത്തു.
ഒരു മതവിഭാഗത്തിനു വേണ്ടിയുള്ള ഭരണമായിരിക്കില്ല നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന സര്‍ക്കാര്‍ നടപ്പാക്കുകയെന്ന് ബിജെപി നേതാവ് മഹേന്ദ്രപാണ്ഡെ പറഞ്ഞു. മൂന്ന്ലക്ഷം കോടിയിലധികം വരുന്ന വഖഫ് ബോര്‍ഡ് ഭൂമികളാണ് അനാധീനപ്പെട്ട് കിടക്കുന്നത്. സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വഖഫ് ബോര്‍ഡ് ഭൂമികള്‍ ഉപയോഗിക്കപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ബിജെപി മുന്‍ഗണന നല്‍കും. ബുദ്ധിജീവി സെല്‍ ദേശീയ കണ്‍വീനര്‍ ഡോ. ആര്. ബാലശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: