ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത്ഷാ. മുസാഫര്‍നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു ഷാ. പണ്ട് കാലത്ത് മുഗളന്മാര് ശക്തി കൊണ്ടും ആയുധങ്ങള്‍ കൊണ്ടുമാണ് പ്രശ്നപരിഹാരം കണ്ടിരുന്നതെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളാണ് തേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജ്ജര്‍, രജപുത്ര, ദളിത് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുമായി ഷാ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. 2013 സെപ്തംബറില്‍ കലാപമുണ്ടായ മുസാഫര്‍ നഗര്‍ അമിത്ഷാ സന്ദര്‍ശിച്ചു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒരാള്‍ക്ക് ജീവിക്കാനാകും. ദാഹിച്ചും വിശപ്പ് സഹിച്ചും ജീവിക്കാം, എന്നാല്‍ അപമാനം സഹിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്നും ഷാ പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമ്പോള്‍ മുല്ലാ മുലായം സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: