ഏകഭാരതസ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുകതന്നെ വേണം. ഭാരതത്തിലെ അമ്മമാരുടെ മനസ്സ് അങ്ങനെയാണ് ചിന്തിക്കുന്നത്. ഇത് പറയുന്നത് ഒരുകാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രാഷ്ട്രസേവികാസമിതിയുടെ സജീവപ്രവര്‍ത്തകയായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയാണ്.
പള്ളുരുത്തി പൈപ്പ്ലൈന് റോഡില്‍ ലക്ഷ്മിനിവാസില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വയസ്സ് 81 പിന്നിട്ടെങ്കിലും വാക്കുകളില്‍ 18ന്റെ യൗവ്വനം. “അന്നൊക്കെ തെരഞ്ഞെടുപ്പുകാലം വന്നാല്‍ ഞങ്ങള്‍ അമ്മമാര്‍ക്ക് വിശ്രമമില്ല. ഹിന്ദുമുന്നണിയുടെയും മറ്റും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി മുഴുവന്‍ സമയത്തും രംഗത്തിറങ്ങും. ഇപ്പോള്‍ നമുക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭരണാധികാരിയെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ ആവേശത്തിന് കാരണമായിട്ടുണ്ട്”. കടുത്ത വിലക്കയറ്റവും, വര്‍ഗ്ഗീയചേരിതിരിവും സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ക്ക് ശക്തമായ മറുപടി നല്കാന് നരേന്ദ്രമോദിയുടെ ഭരണത്തിന് കഴിയുമെന്നും ലക്ഷ്മിക്കുട്ടിയമ്മ ഉറച്ചുവിശ്വസിക്കുന്നു.
കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ഭാരതത്തിന്റെ മാഹാത്മ്യത്തെയല്ല, മറിച്ച് എങ്ങിനെ ഇതിനെ വില്പനച്ചരക്കാക്കാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നുവെന്നും ലക്ഷ്മിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോഴത്തെ ഭരണാധികാരിവര്‍ഗ്ഗം ഭാരതത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീര് കണ്ടില്ലെന്നു വയ്ക്കുന്നതും ഭാരതത്തിന് ശാപമാണ്. സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി പ്രത്യേക നിയമം നടപ്പിലാക്കാന്‍ നരേന്ദ്രമോദിക്ക് കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ് ലക്ഷ്മിക്കുട്ടിയമ്മ. മോദിയുടെ വിജയത്തിനായി പരിശ്രമം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്നും ഇത്തവണ ബിജെപി പ്രതിനിധി ലോക്സഭയിലുണ്ടാകുമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
രാഷ്ട്രസേവികാ സമിതിയുടെ നിത്യശാഖയുടെ നടത്തിപ്പുചുമതല 1984 കാലത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്കുണ്ടായിരുന്നു. നിത്യശാഖാ പദ്ധതിക്ക് ഇവിടെ യുവതികള്‍ തയ്യാറായാല്‍ അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുണ്ടാകുമെന്നും ലക്ഷ്മിക്കുട്ടിയമ്മ വിശ്വസിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ഭരണം കാണാന്‍, അനുഭവിച്ചറിയാന്‍, ജനത്തിന് തിടുക്കമായെന്നും ഈ അമ്മ പറഞ്ഞുനിര്‍ത്തി.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: