കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ പിന്തുണയ്ക്കുമെന്ന് വിശാല വിശ്വകര്‍മ്മ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ വിശ്വകര്‍മ്മ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വിശാല വിശ്വകര്‍മ്മ ഐക്യവേദി. സമുദായത്തെ ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ ഗൗരവമായി കണ്ട് അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് 20 ലോക്സഭാ മണ്ഡലത്തിലും ബിജെപിയെ പിന്തുണയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും ഇതിനായി ഐക്യവേദി പ്രവര്‍ത്തകര്‍ ഗൃഹസമ്പര്‍ക്കം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ന്യൂനപക്ഷങ്ങളെമാത്രം പരിഗണിച്ചും പ്രീതിപ്പെടുത്തിയുമാണ് 65 വര്‍ഷമായി ഇരു മുന്നണികളും ഭരണം നടത്തിയത്. ഇതിന്റെ ഫലമായി വിശ്വകര്‍മ്മജര്‍ ഉല്‍പ്പെടെയുള്ള പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ടിരിക്കുന്നു. ഈ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി വിവിധ പദ്ധതികള്‍ ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് അഴിമതിരഹിതവും നിഷ്പക്ഷവുമായ ഭരണം കാഴ്ച വെക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് തിരിച്ചറിവ് ബിജെപിയെ പിന്തുണക്കാന്‍ കാരണമായിട്ടുണ്ടെന്നും വിശാല വിശ്വകര്‍മ്മ ഐക്യവേദി ചൂണ്ടിക്കാട്ടി.
സംഘടനയുടെ ചീഫ് ഓര്‍ഗനൈസര്‍ ആചാര്യ രാജു കോയിക്കര, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഇ.വി. മനോഹരന്, പി. എസ്.ചന്ദ്രന്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, കോഴിക്കോട് ജില്ലാ, വൈസ് പ്രസിഡന്റ്് ടി. വാസുദേവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: