കോട്ടയം: യുപിയഎയും കോണ്‍ഗ്രസും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ഭയക്കു ന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രന്. കോട്ടയം പ്രസ്ക്ലബിന്റെ നിലപാട് 2014-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരടുവിജ്ഞാപനം പുറത്തിറക്കിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് പറഞ്ഞവരാണ് മാണിയും കേരളാ കോണ്‍ഗ്രസും. വിജ്ഞാപനത്തിനപ്പുറത്ത് മാണിയേയും കേരളാകോണ്‍ഗ്രസിനേയും കെട്ടിയിടാനുള്ള ചരട് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ തല്ക്കാലം ആശ്വസി പ്പിക്കാനാണ് ഈ വിജ്ഞാപനം. നിലവില്‍ കോണ്‍ഗ്രസും യുപിഎയും പരിഭ്രാന്തരായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനെതിരെ പിണറായി വിജയന് നടത്തിയ പരാമര്‍ശം പെരുപ്പിച്ചുകാണിക്കുന്നത് കോണ്‍ഗ്രസിന്റെ അധ:പതന രാഷ്ട്രീയമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആര്‍എസ്പി അവസരവാദികളാണ്. സംശുദ്ധരാഷ്ട്രീയമല്ല അവരുടേത്. സീറ്റില്ലെങ്കില്‍ മുന്നണി വിടുന്നതാണോ അവരുടെ രാഷ്ട്രീയമെന്നും കടന്നപ്പള്ളി ചോദിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ധനമന്ത്രി കെ.എം.മാണിയും സംസ്ഥാനസര്‍ക്കാരും ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: