ചെന്നൈ: ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ തമിഴ്നാട്ടില്‍ ശക്തിപ്രാപിച്ച ഡിഎംകെ, ഇപ്പോള്‍ ഹിന്ദി വ്യാപകമായി ഉപയോഗിക്കുന്നു. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ഹിന്ദിപ്പാട്ടു പാടുകയും ചെയ്തു. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉത്തരേന്ത്യക്കാരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. അവിടെ മത്സരിക്കുന്നതാകട്ടെ കേന്ദ്രമന്ത്രി ദയാനിധി മാരന്. അപ്പോള്‍ ഹിന്ദി വിരോധം മറക്കാതെന്ത് ചെയ്യും . ഭൂരിപക്ഷം വരുന്ന ഹിന്ദി വോട്ടര്‍മാരെ പിടികൂടാനായി ഹിന്ദിയില്‍ പോസ്റ്ററുകളും ലഘുലേഖകളും ഡിഎംകെ ഇറക്കിയിട്ടുണ്ട്. ചെന്നൈയിലേക്കു വലിയതോതിലുള്ള ഉത്തരേന്ത്യന്‍ കുടിയേറ്റമുണ്ടെന്നതു തിരിച്ചറിഞ്ഞാണു ഡിഎംകെയുടെ നിലപാടു മാറ്റം. 1950കള്‍ മുതല്‍ തന്നെ ചെന്നൈയിലേക്ക് ഉത്തരേന്ത്യന്‍ കുടിയേറ്റം സജീവമായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഐടി, സ്വര്‍ണക്കടകള്‍, ഹോട്ടലുകള്‍, പണമിടപാടു സ്ഥാപനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ ഉത്തരേന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. ഇതിനു പുറമേ, സോഫ്റ്റ്വെയര് കമ്പനികളില്‍ ജോലിചെയ്യുന്നവരില്‍ 40 ശതമാനത്തോളം പേര് ഉത്തരേന്ത്യക്കാരാണെന്നുള്ളതും ഡിഎംകെയെ ഹിന്ദിയോട് അടുപ്പിക്കുന്നു. മാരന്റെ വിജയത്തെ നിര്‍ണയിക്കാന്‍ ഇവര്‍ക്കു കഴിയും. ഒപ്പം, ഉറുദു സംസാരിക്കുന്ന മുസ്ലിം വോട്ട് ബാങ്കും മണ്ഡലത്തില്‍ ശക്തമാണ്.എ.ഐ. എ.ഡി.എം.കെ ഹിന്ദുചേരിയിലാണെ ന്ന പ്രചരണത്തിലൂടെ മുസ്ലിം വോട്ടുകള്‍ ഡിഎംകെ പക്ഷത്തേക്കു തിരിക്കാമെന്ന് കലൈഞ്ജര്‍ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: