ഭോപ്പാല്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ ബിജെപി മധ്യപ്രദേശ് ഘടകം കേസുകൊടുക്കുന്നു. കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി പറയാത്ത കാര്യം പറഞ്ഞെന്നു പ്രചരിപ്പിച്ചതിനെതിരേയാണ് കേസ്.
നരേന്ദ്ര മോദി ഭരണാധിപന്റെ കര്‍ത്തവ്യം പാലിച്ചില്ലെന്ന് വാജ്പേയി പറഞ്ഞതായി അദ്ദേഹത്തിെന്‍ ചിത്രം ചേര്‍ത്ത് കോണ്‍ഗ്രസ് വെബ്സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു വിവാദമാകുകയും ചെയ്തു. എന്നാല്‍ വാജ്പേയി അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടേ ഇല്ലെന്നാണ് ബിജെപിയുടെ വാദം.
ഹബീബ് ഗഞ്ച് പോലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് വിജേന്ദ്ര സിംഗ് സിസോദിയ നല്കിയ പരാതിയില്‍ പറയുന്നത് വാജ്പേയി ഒരു കാലത്തും അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ്. തെരഞ്ഞെടുപ്പു കാലത്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ഈ പ്രചാരണത്തിനെതിരേ കേസടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: