ന്യൂദല്‍ഹി:രാഹുല്‍ ഗാന്ധിയാണോ, ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്ഗാന്ധിയാണോ വഴിവിട്ട് സഞ്ചരിക്കുന്നതെന്ന് രാജ്യം തീരുമാനിക്കുമെന്ന് മേനകാഗാന്ധി . വരുണ്‍ഗാന്ധി വഴിവിട്ട് സഞ്ചരിക്കുകയാണെന്ന പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതീകരിക്കുകയായിരുന്നു മേനക.
രാഹുല്‍ തന്റെ പിതൃസഹോദരന്റെ മകനാണെങ്കിലും വഴിവിട്ടാണ് സഞ്ചരിക്കുന്നത്. കുടുംബത്തിലെ ഇളയ ആളുകള്‍ തെറ്റായ വഴി സ്വീകരിക്കുമ്പോള്‍ മൂത്തവരാണ് നേര്‍വഴി കാട്ടേണ്ടത്.”അവര്‍ പറഞ്ഞു.
വഴിവിട്ടുള്ള യാത്രയില്‍ അവരെ തടയാതിരിക്കുന്നവരും തെറ്റായി നടക്കുകയാണെന്ന് അവര്‍ പ്രിയങ്കയെ ഓര്‍മ്മിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: