കഴിഞ്ഞ ദിവസം ഡോ. സുബ്രഹ്മണ്യന് സ്വാമി ഒരു പ്രസ്താവന നടത്തി. പഞ്ചാബിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയിലെ രണ്ടു പ്രബലരായ വ്യക്തികള്‍ വിദേശത്തെ ഒരു ട്രസ്റ്റിന്റെ പേരില്‍ അവിഹിതമായി പണം സമ്പാദിക്കുകയുണ്ടായി എന്ന്. 2005 ജൂലായ് 26നാണ് ഈ പ്രസ്താവനയില്‍ പറയുന്ന ട്രസ്റ്റ് സ്ഥാപിച്ചത്.
രണ്ടു പ്രധാന സാഹചര്യങ്ങള്‍ ഈ പ്രസ്താവനയിലൂടെ വെളിവാകുന്നുണ്ട്. പ്രസ്താവനയില്‍ പറയുന്ന കാലയളവില്‍ ഈ കുടുംബത്തിലെ ചില വ്യക്തികള്‍ക്ക് ശക്തമായ രാഷ്ട്രീയാധികാരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു പുറമേ ആ സമയത്ത് വിദേശത്തുവച്ചും ഇവര്‍ക്ക് പണം നല്കിയ വിവരം മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്. ഡോ. സ്വാമിയുടെ പ്രസ്താവന വെറും ആരോപണമല്ല. ഈ ട്രസ്റ്റിന്ക്കുറിച്ചും അതുവഴി പ്രയോജനം ലഭിച്ചവരെക്കുറിച്ചും വ്യക്തമായ സൂചന അദ്ദേഹം നല്‍കുന്നുണ്ട്. ചില അക്കൗണ്ടുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇതില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പുസമയമായതുകൊണ്ട് ഇത്തരത്തിലുള്ള ആരോപണം ഒരു കുടുംബവും അംഗീകരിക്കാന്‍ തയ്യാറാവുകയില്ല എന്നുള്ള കാര്യം വ്യക്തമാണ്. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതവും വിദ്വേഷം തീര്‍ക്കാന്‍വേണ്ടി മാത്രം സൃഷ്ടിച്ചതുമാണെന്നു പറയാന്‍ കഴിയുമോ? എങ്കിലും ഈ ആരോപണങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളിലൂടെ ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം. സത്യാവസ്ഥ സ്ഥിരീകരിക്കുകയോ നിഷേധിക്കപ്പെടുകയോ ചെയ്യാം. എന്തായാലും ഡോ. സ്വാമിയുടെ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാന്‍ കഴിയും.
ആഭരണ നിര്‍മാണത്തെക്കുറിച്ച്
തെരഞ്ഞെടുപ്പു പ്രചാരണതിനിടെ ആഭരണനിര്മ്മാണവുമായി ബന്ധപ്പെട്ട അനേകം പേര് എന്നെ കാണുകയുണ്ടായി. ആഭരണനിര്‍മ്മാണത്തിന് നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഒരു വിപണിയാണ് അമൃത്സര്‍. സ്വര്ണ്ണവ്യാപാരരംഗത്തും സ്വര്‍ണ്ണപ്പണിയിലും പ്രവര്‍ത്തിക്കുന്ന ആയിരത്തോളം പേര് ഈ നഗരത്തിലുണ്ട്. സ്വര്‍ണ്ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ഇവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ രംഗത്തുള്ള അധികം പേരും ഇപ്പോള്‍ തൊഴില്‍രഹിതരായി മാറിക്കഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ കറന്റ് അക്കൗണ്ട് കമ്മി 78 ബില്യണ്‍ ഡോളറായിരുന്നു. വിദേശനാണ്യ വരവിനെക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ വിദേശനാണ്യച്ചെലവ്. പ്രതികൂല കറന്റ് അക്കൗണ്ട് കമ്മി രൂപയുടെയും ഡോളറിന്റെയും വിനിമയനിരക്കില്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയുണ്ടായി. ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്വര്ണ്ണത്തിന്മേലുള്ള ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു.
ഇന്ന് ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതോടുകൂടി കയറ്റുമതിയിലുള്ള സമ്പാദ്യം വര്‍ദ്ധിക്കാനിടയായി. കറന്റ് അക്കൗണ്ട് കമ്മി വളരെയധികം കുറയുവാനുമിടയായി. ലക്ഷക്കണക്കിനുവരുന്ന സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് അനിശ്ചിതകാലം തൊഴിലില്ലാത്തവരായി കഴിയാന്‍ സാധിക്കില്ല. അവരുടെ തൊഴിലിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വര്ണ്ണപ്പണിയിലേര്പ്പെട്ടിരിക്കുന്ന സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി സ്വര്‍ണ്ണ ഇറക്കുമതിയിലേര്പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കാനാകുമോ?
കോണ്‍ഗ്രസിന്റെ പണപ്പെട്ടി
കോണ്‍ഗ്രസിന്റെ കൈവശം പണമില്ല എന്ന് ആ പാര്‍ട്ടി അവകാശപ്പെടുന്നു. ‘ടൈംസ് ഒഫ് ഇന്ത്യ’ യില്‍ വന്ന ഇന്നത്തെ വാര്‍ത്തയനുസരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ പണം കോണ്‍ഗ്രസ്സിനില്ല. പരമ്പരാഗതമായി കോണ്‍ഗ്രസിന് സംഭാവന ചെയ്തവരില്‍ നിന്നും പര്യാപ്തമായ പിന്തുണ ആ പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതു സത്യമാണോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ആത്മപരിശോധന നടത്തണം.
ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി മന്ത്രിമാര്‍ പണം കൊള്ളയടിക്കുകയായിരുന്നു. കൊള്ളയടിച്ച പണം തിരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. ഇതിനു പുറമേ പോരാടാനുള്ള മനസ്സാന്നിദ്ധ്യവും ഇവര്‍ക്കില്ല.തോല്‍ക്കുമെന്നുറപ്പുള്ള മത്സരങ്ങളിലേക്ക് എന്തിന് പണം മുടക്കണം?
ഓണ്‍ലൈനായും അല്ലാതെയും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പ് “ഒരു വോട്ട് ഒരു നോട്ട്’ എന്ന പ്രചാരണം ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കോടിക്കണക്കിന് ജനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ചെറിയ സംഭാവനകള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇതിനു പുറമേ പാരമ്പര്യമായി ഞങ്ങള്‍ക്ക് സംഭാവന നല്കുന്നവരെയും സമീപിച്ചുകഴിഞ്ഞു. സംഭാവനകളിലൂടെ പണം കൊള്ളയടിക്കുന്ന കോണ്‍ഗ്രസിന് ഇതൊരു പാഠമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: