ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഉധംപൂര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മണ്ഡലത്തിലെ 14,68,886 വോട്ടര്‍മാരില്‍ 7,77,599 പേര് പുരുഷന്മാരും 6,77,850 പേര് സ്ത്രീകളും ഒരാള്‍ ഇതരവിഭാഗത്തില്പ്പെട്ടയാളും, 13,436 പേര് സര്‍വ്വീസ് വോട്ടര്‍മാരുമാണ്. ആകെയുള്ള 13 സ്ഥാനാര്‍ത്ഥികളില്‍ ഒരു സ്ഥാനാര്‍ത്ഥി വനിതയാണ്.
ബിജെപി, ബിഎസ്പി, ഐഎന്‍സി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കു പുറമേ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ ആറു സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്. ഈ മണ്ഡലത്തില്‍ നാലു പൊതു നിരീക്ഷകരും, ഒരു തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനും, ഒരു പോലീസ് നിരീക്ഷകനും, ആറു ബോധവത്കരണ നിരീക്ഷകരും, 267 സൂക്ഷ്മ നിരീക്ഷകരുമുണ്ട്.
മണ്ഡലത്തില്‍ ഏകദേശം 9,028 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവിടുത്തെ 2,052 പോളിങ് സ്റ്റേഷനുകളില്‍ 2,052 കണ്ട്രോള് യൂണിറ്റുകളും 2,052 ബാലറ്റ് യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: