മുംബൈ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ഉറുദുവിലുള്ള ഔദ്യോഗിക വെബ് സൈറ്റ് ബോളീവുഡ് താരം സല്മാന് ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലീം ഖാന് പ്രകാശനം ചെയ്തു. www.narendra-modi.in/ എന്നതാണ് വെബ്സൈറ്റ്. മുംബൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു പ്രകാശനം.
നരേന്ദ്ര മോദിയെ അനുകൂലിച്ച് ഇതിനുമുമ്പും ഖാന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനു 12 വര്‍ഷത്തിനു ശേഷം ഇവിടം ഇപ്പോള്‍ ശാന്തമാണെന്നും മോദിയുടെ ഭരണത്തില്‍ മുസ്ലീമുകള്‍ സുരക്ഷിതരാണെന്നും സലീം ഖാന് പറഞ്ഞിരുന്നു. കൂടാതെ മോദി, മുസ്ലീംസ് ആന്‍ഡ് മീഡിയ പേരില്‍ പുസ്തകവും രചിച്ചിട്ടുണ്ട്. മോദിയെ മുസ്ലീം വിരുദ്ധനെന്ന് വരുത്തിത്തീര്ക്കാന്ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയായാണ് ഈ പുസ്തകം രചിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിന് മോദി മാപ്പ് പറയേണ്ടതില്ലെന്ന് മകന് സല്മാന് ഖാനും പറഞ്ഞിട്ടുണ്ട്. സല്‍മാന്റെ ചിത്രമായ ജയ് ഹോയുടെ പ്രചരണവേളയില്‍ മോദിയേയും സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: