ബംഗളൂരു: കര്‍ണാടകത്തില്‍ ഒരു വേറിട്ട 20 ട്വന്റിക്കളി നടക്കുകയാണ്. ക്രിക്കറ്റു കളിക്ക് കീര്‍ത്തികേട്ട സംസ്ഥാനത്തെ 28 സീറ്റുകളില്‍ 20 പ്ലസ് നേടാനുള്ള വാശിയേറിയ മത്സരം. അവിടെ ലേലം വിളിച്ച കമ്പനികളുടെ ശകാരം കേള്‍ക്കാതിരിക്കാന്‍ രണ്ടുപ്രമുഖ കളിക്കാര്‍ വിയര്‍പ്പൊഴുക്കുകയാണ്, അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗൗഡ കളിക്കളത്തില്തന്നെയുണ്ട്. സിദ്ധരാമയ്യ കളത്തിന് പുറത്തിരുന്നു. പക്ഷേ രണ്ടുപേര്‍ക്കും വിധി നിര്‍ണായകം.
പാര്‍ട്ടിയും സ്വന്തം മക്കളും പോലും ആത്മാര്‍ത്ഥമായി ഒപ്പമില്ലാത്ത ഗൗഡക്ക് 20 പ്ലസിനെക്കുറിച്ചൊന്നും സ്വപ്നമില്ല. പിഎം ആകാനുള്ള രണ്ടാം മോഹം മുരടിച്ചു, ഒരു എംപി എങ്കിലും ആകണം, അതുകൊണ്ട് അവസാന നിമിഷത്തിലെ പ്രചാരണം സ്വന്തം മണ്ഡലത്തില്ത്തന്നെയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കുടുങ്ങിയിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. 1989 ല്‍ നേടിയ 28 ല്‍ 20 എന്ന അക്കം എത്തിക്കാന്‍ പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രിക്ക് പക്ഷേ പാളുകയാണ്. മുഖ്യമന്ത്രിക്കെതിരെ വെടിയുതിര്‍ക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ അവസരമാണ് ഹൈക്കമാന്റിെന്റ പ്രസ്താവന. തെരഞ്ഞെടുപ്പിലെ പരാജയം മുഖ്യമന്ത്രിമാരുടെ സ്ഥാനം തെറിപ്പിക്കുമെന്ന പ്രഖ്യാപനം അവസരമാക്കാന്‍ ഒരുവിഭാഗം പണി തുടങ്ങിയിട്ടുണ്ട്.
ഇതിനുപുറമേ സംസ്ഥാനത്തെ പല പ്രമുഖമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലപാടും കോണ്‍ഗ്രസിന് പ്രശ്നമായിരിക്കുന്നു. പെസഹാ വ്യാഴാഴ്ചയിലെ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കാന്‍ സഭയില്‍നിന്ന് സന്ദേശം ഉയര്‍ന്നതായി വാര്‍ത്തയുണ്ടായി. ഇത് സ്ഫോടനാത്മകത പരത്തിയിട്ടുണ്ട്. എന്നാല്‍ സഭയുടെ ഔദ്യോഗിക തീരുമാനമല്ല അതെന്ന് മൈസൂര്‍ ബിഷപ്പ് റവ.ഡോ.തോമസ് ആന്റണി വാഴപ്പിള്ളി പ്രസ്താവന ഇറക്കിയിട്ടുണ്ട്. പക്ഷേ അതു കാര്യമായി ഫലച്ചിട്ടില്ല. പെസഹാ വ്യാഴാഴ്ചത്തെ വോട്ടെടുപ്പ് മറ്റീവ്ക്കാന്‍ ആകാത്ത കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് ഭരണത്തിന് വിശ്വാസം സംരക്ഷിക്കാനാവില്ലെന്ന പ്രചാരണം സംസ്ഥാനത്ത് ശക്തമാണ്.
അതേസമയം ബിജെപിയുടെ വന്‍ മുന്നേറ്റം അവസാന പ്രചാരണ രംഗത്തും പ്രത്യക്ഷമായിരുന്നു. യദ്യൂരപ്പയുടെ തിരിച്ചുവരവിന്റെ സ്വാധീനം പ്രചാരണത്തില്‍ പ്രകടമാണ്. 28 സീറ്റില്‍ 20 പ്ലസ് നേടുമെന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഉറച്ച വിശ്വാസത്തിലാണ്. മോദി + യദ്യൂരപ്പ ഘടകം സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ അടിത്തറ കൂടിയാകുമ്പോള്‍ അതെളുപ്പമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല സാധാരണക്കാരും പറയുന്നു.
എന്നാല്‍, ബംഗളൂരുവില്‍ ഒഴികെ മേറ്റ്ങ്ങും പരസ്യപ്രചാരണത്തില്‍ കടുത്ത മത്സരം കാണാനില്ല. എന്നാല്‍ ഐടി അടിസ്ഥാനമാക്കിയുള്ള പ്രചാരണത്തിലാണ് തെരഞ്ഞെടുപ്പ് പ്രധാനമായും. ആ മേഖലയില്‍ ബിജെപിക്ക് മേല്‍ക്കൈ നേടാനുമായിട്ടുണ്ട്.
434 സ്ഥാനാര്‍ത്ഥികള്‍, 28 സീറ്റുകള്‍, 54,294 പോളിംഗ് സ്റ്റേഷനുകള്‍. അവയില്‍ 14,440 എണ്ണം കുഴപ്പങ്ങള്‍ക്ക് സാധ്യതയുള്ളത്. സുരക്ഷക്ക് 85,000 ഉദ്യോഗസ്ഥര്‍ തയ്യാര്‍. 8658 ബൂത്തുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: